അബുദാബി ∙ രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ.

അബുദാബി ∙ രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ. ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഈ മാസാവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള എംബിസെഡ് സാറ്റ് ഉപഗ്രഹം ജനുവരിയിലും വിക്ഷേപിക്കും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ ആദ്യ യോഗത്തിലായിരുന്നു പ്രഖ്യാപനം. 

ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4000 കോടി ദിർഹത്തിലെത്തി. ഈ മേഖലയിലെ കമ്പനികളുടെ എണ്ണത്തിൽ 29% വർധനയുണ്ട്. ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള 5 ദേശീയ പദ്ധതികൾക്ക് യുഎഇ നേതൃത്വം നൽകുന്നു.

ADVERTISEMENT

 വെല്ലുവിളി നിറഞ്ഞ ശാസ്ത്രീയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.

English Summary:

UAE to launch 2 satellites within two months