സ്വപ്നം സഫലം; മലിഖയ്ക്കായി 17.13 കോടി സ്വരൂപിച്ച് പ്രവാസികൾ, കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു
ദോഹ ∙ ഒരുമയിൽ തീർത്ത നന്മയുടെ വർത്തമാനങ്ങളുമായി ഖത്തറിലെ പ്രവാസി സമൂഹം ഒത്തു ചേർന്നു. പ്രതിസന്ധിഘട്ടത്തിൽ പ്രവാസി കുടുബത്തെ ചേർത്തു നിർത്തി ഒരു കുഞ്ഞു മാലാഖയുടെ ജീവന് നിറം പകർന്നതിനെക്കു റിച്ച് പറയാൻ ഒരുപാടു നാവുകളായിരുന്നു.
ദോഹ ∙ ഒരുമയിൽ തീർത്ത നന്മയുടെ വർത്തമാനങ്ങളുമായി ഖത്തറിലെ പ്രവാസി സമൂഹം ഒത്തു ചേർന്നു. പ്രതിസന്ധിഘട്ടത്തിൽ പ്രവാസി കുടുബത്തെ ചേർത്തു നിർത്തി ഒരു കുഞ്ഞു മാലാഖയുടെ ജീവന് നിറം പകർന്നതിനെക്കു റിച്ച് പറയാൻ ഒരുപാടു നാവുകളായിരുന്നു.
ദോഹ ∙ ഒരുമയിൽ തീർത്ത നന്മയുടെ വർത്തമാനങ്ങളുമായി ഖത്തറിലെ പ്രവാസി സമൂഹം ഒത്തു ചേർന്നു. പ്രതിസന്ധിഘട്ടത്തിൽ പ്രവാസി കുടുബത്തെ ചേർത്തു നിർത്തി ഒരു കുഞ്ഞു മാലാഖയുടെ ജീവന് നിറം പകർന്നതിനെക്കു റിച്ച് പറയാൻ ഒരുപാടു നാവുകളായിരുന്നു.
ദോഹ ∙ ഒരുമയിൽ തീർത്ത നന്മയുടെ വർത്തമാനങ്ങളുമായി ഖത്തറിലെ പ്രവാസി സമൂഹം ഒത്തു ചേർന്നു. പ്രതിസന്ധിഘട്ടത്തിൽ പ്രവാസി കുടുബത്തെ ചേർത്തു നിർത്തി. ഒരു കുഞ്ഞു മാലാഖയുടെ ജീവന് നിറം പകർന്നതിനെക്കു റിച്ച് പറയാൻ ഒരുപാടു നാവുകളായിരുന്നു. ഹജ് സ്വപനം കണ്ട് പണം സ്വരൂപിച്ച സാധാരണക്കാരനായ പ്രവാസി നൽകിയ 2500 റിയാൽ, കുടുക്കയിൽസൂക്ഷിച്ച പണം നൽകിയ കുട്ടികൾ മുതൽ ബിരിയാണി ചലഞ്ച് നടത്തി സ്വരൂപിച്ച ലക്ഷങ്ങളുടെ നാൾവഴികൾ വരെ പ്രവാസി സംഘടനാനേതാക്കൾ ഓർത്തു പറഞ്ഞപ്പോൾ പ്രവാസം എത്രമാത്രം ആർദ്രമാണെന്ന സന്തോഷാത്തിലായിരുന്നു കേട്ടിരുന്നവർ. 'ഈ കഥകളൊക്കെ എന്റെ മോൾ വളർന്നു വലുതായാൽ ഞാൻ അവൾക്ക് നന്മയുടെ കഥകളായി പറഞ്ഞു കൊടുക്കു'മെന്ന് കുട്ടിയുടെ രക്ഷിതാവ് കൂടി പറഞ്ഞതോടെ കാലം സൂക്ഷിച്ചു വയ്ക്കുന്ന വലിയ നന്മയുടെ വർത്തമാനായി മലിഖ റൗഹി ചികിത്സ ഫണ്ട് സമാഹരണം മാറുമെന്നുറപ്പായി.
പാലക്കാട് മേപ്പറമ്പ് സ്വദേശിയായ റിസാലിന്റെയും ഖത്തർ പോടാർ സ്കൂളിലെ കിൻഡർ ഗാർഡൻ അധ്യാപികയായിരുന്ന നിഹാലയുടെയും ആദ്യ കണ്മണിയായി ജനിച്ച മലിഖ, സ്പൈനൽ മസ്കുലാർ അട്രോഫി ( എസ് എം എ ടൈപ്പ് വൺ) രോഗം ബാധിച്ച ചികിത്സ തേടുകയായിരുന്നു. 1.16 കോടി ഖത്തർ റിയാൽ (ഏകദേശം26 കോടി രൂപ) ചിലവ് വരുന്ന മരുന്ന് നൽകിയാൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളു എന്ന ഘട്ടത്തിലാണ് ഖത്തർ ചാരിറ്റിയുടെ നേത്രത്വത്തിൽ ചികിത്സ ഫണ്ട് സമാഹരണം ആരംഭിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഫണ്ട് സമാഹരണം ഖത്തറിലെ പ്രവാസി സമൂഹം ഏറ്റടുത്തതോടെ അതിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. മുപ്പത്തിലധികം പ്രവാസി സംഘടനകൾ ഇതിൽ പങ്കാളികളായി. ഒപ്പം പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യസ സ്ഥാപങ്ങളും, സ്വദേശികളും വിദേശികളുമായ ജീവകരുണ്യ പ്രവർത്തകരും എല്ലാം ചേർന്ന് നിന്നപ്പോൾ അഞ്ചു മാസംകൊണ്ട് 74.56 ലക്ഷം ഖത്തർ റിയാലായി (17.13 കോടി). ഖത്തർ ചാരിറ്റി നടത്തിയ ഇടപെടൽ വഴി മരുന്നിന്റെ വില കുറച്ചു കിട്ടുകയും ചെയ്തതോടെ ആ കുടുംബത്തിന്റെ സ്വപ്നം സഫലമായി. കുട്ടിയെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം സിദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐ സി ബി എഫ് കന്ജാനി ഹാളിൽ നടന്ന പരിപാടിയിൽ സാമൂഹിക , സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു . പ്രവാസി സമൂഹത്തിലിൽ നിന്നും ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ആമുഖ പ്രഭാഷണം നടത്തി . കോഓർഡിനേഷൻ നിർവഹിച്ച ഷഫീഖ് അലി ഫണ്ട് ശേഖരണത്തിന്റെ നാൾവഴികളെ കുറിച്ച് സംസാരിച്ചു . ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐ സി സി സി സെക്രെട്ടറി എബ്രഹാം ജോസഫ്, ബോബൻ ( ഐ സി ബി എഫ് ജനറൽ സെക്രട്ടറി ) കെ എം എം സി പ്രസിഡന്റ് ദോ: അബ്ദുസ്സമദ്, മലബാർ ഗോൾഡ് ഖത്തർ റീജിണൽ ഹെഡ് സന്തോഷ് , പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ , എം ഇ എസ് സ്‌കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ , ഓമനക്കുട്ടൻ (സംസ്‌കൃതി) താജുദ്ധീൻ ( ഇൻകാസ് ), നൗഫൽ ( ഖത്തർ സ്പർശം ), പ്രിന്റോ അലക്സ ണ്ടർ (മാർത്തോമ സഭ ) ബിൻഷാദ് (യൂത്ത് ഫോറം ), ഷാക്കിറ ( നടുമുറ്റം ), മുസ്തഫ , സാദിഖ് അലി, മുസ്തഫ എലത്തൂർ, നൂർജഹാൻ ഫൈസൽ തുടങ്ങിയവരും ഖത്തർ മലയാളീസ്, , ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററർ, മുസാവ , തൃശൂർ ജില്ല സൗഹ്രദ വേദി , പീപ്പിൾസ് കൾച്ചറൽ ഫോറം തുടങ്ങിയ സംഘടന ഭാരവാഹികളും പരിപാടിയിൽ സംസാരിച്ചു . ആരിഫ് അഹമ്മദ് നന്ദി പറഞ്ഞു.