കീബോർഡിൽ നേട്ടങ്ങൾ കീഴടക്കി അബുദാബിയില്‍ താമസിക്കുന്ന മലയാളി ബാലിക
തൃപ്രയാർ/ അബുദാബി ∙ ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തുവയസ്സുകാരി ജിയ ആസ്വാദകമനം കീഴടക്കുന്നു.

തൃപ്രയാർ/ അബുദാബി ∙ ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തുവയസ്സുകാരി ജിയ ആസ്വാദകമനം കീഴടക്കുന്നു. നാട്ടിക പനക്കൽ പി.ജെ. ജയസിന്റെയും പി.എൻ. ഇന്ദുവിന്റെയും മകളായ ജിയ പനക്കൽ ജയസ് മാതാപിതാക്കളോടൊപ്പം അബുദാബിയിലാണ് താമസം.
സെന്റ് ജോസഫ്സ് സ്കൂളിൽ 5-ാം ക്ലാസ് വിദ്യാർഥിയാണ്. നാലര വയസ്സിൽ കീബോർഡ് പഠിക്കാൻ തുടങ്ങിയ ജിയ ആറാം വയസ്സിൽ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്ന് ഇലക്ട്രോണിക് കീബോർഡ് ഗ്രേഡ്-ഒന്ന് പരീക്ഷ വിജയിച്ചു.
പത്താം വയസ്സിൽ ഡിസ്റ്റിങ്ഷനോടൊപ്പം ഗ്രേഡ്-8 പരീക്ഷയും വിജയിച്ചു. അബുദാബി ആസ്ഥാനമായുള്ള പ്രഫഷനൽ മ്യൂസിക് ബാൻഡിൽ ലീഡ് ഗിറ്റാറിസ്റ്റ്, കീ-ബോർഡിസ്റ്റ് എന്നീ മേഖലകളിൽ പ്രകടനം നടത്തിയത് കൂടുതൽ അംഗീകാരം നേടിക്കൊടുത്തു. ഐഎസ്‌സി-അബുദാബി ഇന്ത്യഫെസ്റ്റ്-2023, മലയാളി സമാജം, അബുദാബി ഇന്തോ-അറബ് കൾചറൽ ഫെസ്റ്റ്, കെഎംസിസി-അബുദാബി കേരള ഫെസ്റ്റ്-2024 എന്നിവയുൾപ്പെടെ യുഎഇയിൽ 18 വേദികളിൽ ജിയ സംഗീത പ്രകടനം നടത്തി.