വിദ്യാർഥികളുടെ സുരക്ഷിത യാത്രയ്ക്കായി പ്രചാരണവുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
മനാമ∙ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഗതാഗത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ബോധവൽക്കരണ ക്യാംപെയ്നുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർഥികളെയും ബസ് ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. സുരക്ഷിതവും സുഖപ്രദവുമായ യാത്രയ്ക്കായി സുരക്ഷാ

മനാമ∙ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഗതാഗത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ബോധവൽക്കരണ ക്യാംപെയ്നുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർഥികളെയും ബസ് ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. സുരക്ഷിതവും സുഖപ്രദവുമായ യാത്രയ്ക്കായി സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ ക്യാംപെയ്നിൽ വ്യക്തമാക്കും.
ഡയറക്ടറേറ്റ് പുറത്തിറക്കിയ വിഡിയോയിൽ, വിദ്യാർഥികളുടെ ഗതാഗതത്തിന് ലൈസൻസുള്ള ബസ് ഡ്രൈവർമാരെ മാത്രം നിയമിക്കേണ്ടതിന്‍റെ പ്രാധാന്യം വ്യക്തമാക്കി. ലൈസൻസുള്ള ഡ്രൈവർമാർ യാത്രക്കാർക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുവെന്നും വിഡിയോ ചൂണ്ടിക്കാണിക്കുന്നു. ഡയറക്ടറേറ്റിന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ട ഈ വിഡിയോ, യാത്രയിലുടനീളം വിദ്യാർഥികൾ ഇരിക്കേണ്ടതിന്‍റെ ആവശ്യകതയും ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നത് ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും ഊന്നിപ്പറയുന്നു.
കൂടാതെ, ബസ് ഡ്രൈവർമാരോട് ട്രാഫിക് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടും വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ ഉറപ്പാക്കിക്കൊണ്ടും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ക്യാംപെയ്ൻ ആവശ്യപ്പെടുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബസ് ഡ്രൈവർമാർക്കും ഇടയിൽ അവബോധം വർധിപ്പിക്കാനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷിതമായ അന്തരീക്ഷം വളർത്തിയെടുക്കാനുമാണ് ഈ ക്യാംപെയ്നിലൂടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ലക്ഷ്യമിടുന്നത്.