റിയാദ് ∙ ഇ സ്പോർട്സ് റിയാദിൽ വിജയകരമായി സമാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൻ്റെ രക്ഷാകർതൃത്വത്തിൽ കഴിഞ്ഞ 8 ആഴ്‌ചകളിൽ ലോകമെമ്പാടുമുള്ള ക്ലബ്ബുകളും കളിക്കാരും ഇ സ്‌പോർട്‌സ് ലോകകപ്പിൽ മത്സരിക്കാൻ റിയാദിൽ ഒത്തുകൂടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊത്തം 60 മില്യനിലധികം സമ്മാനത്തുകയുള്ള ഈ ഇവൻ്റ് ഏകദേശം 500 ടീമുകളെയും 1,500 പ്രൊഫഷനൽ കളിക്കാരെയും ആകർഷിച്ചു. ഇത് ഇ സ്‌പോർട്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഇവൻ്റായി അടയാളപ്പെടുത്തി. രാജ്യത്തിന് അഭിമാനകരമായ നിമിഷത്തിൽ 2024 ലെ ഇ സ്‌പോർട്‌സ് വേൾഡ് കപ്പിൻ്റെ ചാംപ്യന്മാരായി സൗദി ക്ലബ്ബായ "ടീം ഫാൽക്കൺസ്" കിരീടം ചൂടി. ഫാൽക്കൺസ് മൊത്തം 7 മില്യൻ സമ്മാനത്തുക നേടി  മത്സരത്തിലെ മികച്ച ക്ലബായി ഉയർന്നു. 

ADVERTISEMENT

 "കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ", "ഫ്രീ ഫയർ" ചാംപ്യൻഷിപ്പുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, 12 ടൂർണമെൻ്റുകളിലായി 5,665 പോയിൻ്റുമായി ടീം ഫാൽക്കൺസ് റാങ്കിങിൽ മുന്നിലെത്തി.  

ഗെയിമിങ്, ഇ സ്‌പോർട്‌സ് കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുന്ന ഈ ഇവൻ്റ് ലോകമെമ്പാടുമുള്ള കളിക്കാരെയും ആരാധകരെയും ഗെയിം ഡെവലപ്പർമാരെയും പ്രസാധകരെയും ഒരുമിച്ച് കൊണ്ടുവന്നു.  മാത്രമല്ല രാജ്യത്തിനകത്തും ആഗോളതലത്തിലും ഇ സ്‌പോർട്‌സ് ലാൻഡ്‌സ്‌കേപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വിവിധ സ്ഥാപനങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. 

ADVERTISEMENT

 കൂടാതെ ഇത് രണ്ട് ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചു. മുൻവർഷത്തെ ഇതേ സമയപരിധിയെ അപേക്ഷിച്ച് ഇവൻ്റ് കാലയളവിൽ റിയാദിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 29% വർധനയുണ്ടായി.  32ലധികം മറ്റു വിനോദ-സാംസ്കാരിക പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു.    ലോകമെമ്പാടും അതിവേഗം വളരുന്ന വ്യവസായങ്ങളിൽ ഒന്നാണ് ഗെയിമിങ് ഇ സ്‌പോർട്‌സ് മേഖല. 

English Summary:

The inaugural Esports World Cup 2024 concluded in Riyadh, Saudi Arabia.