ഭക്ഷണ വൈവിധ്യങ്ങളുമായി ഒമാനി ക്യുളിനറി ആര്‍ട്‌സ് ഫെസ്റ്റിവല്‍
ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫെസ്റ്റിവല്‍ വേദിയാകും.

സലാല∙ ഭക്ഷണപ്രിയരെ ആകര്‍ഷിച്ച് ഒമാനി ഭക്ഷണ വൈവിധ്യങ്ങളുമായി ഒമാനി ക്യുളിനറി ആര്‍ട്‌സ് ഫെസ്റ്റിവല്‍. ഖരീഫ് ഫെസ്റ്റിവലിന്‍റെ ഭാഗമായി പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന് കീഴില്‍ സലാല ഹാഫ ബീച്ചില്‍ അരങ്ങേറുന്ന ഭക്ഷോത്സവത്തിന്‍റെ ആദ്യ ദിനങ്ങളില്‍ നൂറ് കണക്കിന് പേര്‍ നഗരിയിലെത്തി. ഒമാന്‍റെ ഭക്ഷണ വൈവിധ്യങ്ങളെയും പാചക രീതികളെയും പ്രചരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം 26 വരെ തുടരും.
ഭക്ഷ്യ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫെസ്റ്റിവല്‍ വേദിയാകും. ഒമാനി ഭക്ഷ്യ വിഭവങ്ങളുടെ നിര്‍മാണ രീതികള്‍ നേരില്‍ കാണുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ പാചക കോര്‍ണര്‍ (ലിറ്റില്‍ ഷെഫ് കോര്‍ണര്‍), പ്രമുഖ ഒമാനി ഷെഫുമാരുടെ ലൈവ് പാചകം, പ്രാദേശിക കര്‍ഷകരുടെയും ഭക്ഷ്യ നിര്‍മാതാക്കളുടെയും ഉത്പന്നങ്ങളുടെ കൗണ്ടറുകള്‍, റസ്‌റ്റോറന്റുകള്‍, ഗിഫ്റ്റ് സുവനീര്‍ കടകള്‍ എന്നിവയും ഫെസ്റ്റിവല്‍ നഗരിയില്‍ കാണാം.