പുതിയ ബസ് സർവീസുകളുമായി ആർടിഎ; എമിറേറ്റുകളെ ബന്ധിപ്പിച്ച് ഇന്റർസിറ്റി സർവീസ് 30 മുതൽ
ദുബായ് ∙ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി( ആർടിഎ) പ്രഖ്യാപിച്ചു. ഇൗ റൂട്ടുകൾ ഇൗ മാസം 30 മുതൽ പ്രവർത്തനക്ഷമമാകും. അവയിൽ രണ്ടെണ്ണം റൂട്ട് 31-ന് പകരം രണ്ട് പുതിയ പാതകളാക്കിയതാണ് - എഫ്39, എഫ്40 എന്നിവ. മറ്റ് രണ്ട് റൂട്ടുകൾ എഫ്56-ന് പകരമുള്ള

ദുബായ് ∙ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ 4 സർവീസുകൾ കൂടി തുടങ്ങാൻ ആർടിഎ തീരുമാനിച്ചു. എമിറേറ്റുകളെ ബന്ധിപ്പിച്ചുള്ള പുതിയ ഇന്റർസിറ്റി സർവീസും പ്രഖ്യാപിച്ചു. ഇന്റർസിറ്റി സർവീസ് 30ന് ആരംഭിക്കും.
ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പിലേക്കും തിരിച്ചും അരമണിക്കൂർ ഇടവേളയിൽ പുതിയ സർവീസ് ഉണ്ടാകും. എഫ്39 ബസ് ആണ് ഈ റൂട്ടിൽ ഓടുക. എഫ് 40 ബസ് ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ് സ്ട്രീറ്റ് 78ലേക്കും തിരിച്ചും അര മണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും. റൂട്ട് 31 നിർത്തലാക്കിയ ശേഷമാണ് പുതിയ രണ്ട് സർവീസുകളാക്കുന്നത്.
റൂട്ട് എഫ്56 നിർത്തിലാക്കി പകരം എഫ് 58, എഫ് 59 എന്നീ പുതിയ റൂട്ടുകളിൽ സർവീസ് നടത്തും. എഫ്58 അൽ ഖെയിൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇന്റർനെറ്റ് സിറ്റിയിലേക്കും തിരിച്ചും അരമണിക്കൂർ ഇടവേളയിൽ സർവീസ് നടത്തും. എഫ്59 ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് നോളജ് വില്ലേജിലേക്കും തിരിച്ചും 30 മിനിറ്റ് കൂടുമ്പോൾ സർവീസ് നടത്തും.
റൂട്ട് 21 ഇനി മുതൽ 21എ, 21 ബി എന്നീ പേരുകളിലായിരിക്കും അറിയപ്പെടുക. 21 എ അൽ ഖൂസിൽ ക്ലിനിക്കൽ പതോളജി സർവീസ് ബസ് സ്റ്റോപ് ഒന്നിൽ നിന്ന് ആരംഭിച്ച് അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്ക് എത്തും. 21 ബി ഇവിടെ നിന്ന് തിരിച്ച് ഇതേ റൂട്ടിൽ സർവീസ് നടത്തും.
റൂട്ട് 61ഡി റൂട്ട് 66ൽ യോജിപ്പിച്ചു. റൂട്ട് 95, റൂട്ട് 95എയിൽ ലയിപ്പിച്ചു. റൂട്ട് 95എ ഇനി മുതൽ ജബൽ അലി വാട്ടർ ഫ്രണ്ടിലെ വെനേറ്റോയിൽ നിന്ന് ആരംഭിച്ച് പാർക്കോ ഹൈപ്പർ മാർക്കറ്റിലേക്കു സർവീസ് നടത്തും. ജബൽ അലി വ്യവസായ മേഖല പൂർണമായും ഈ റൂട്ടിൽ കവർ ചെയ്യും.
റൂട്ട് 6 ബസിന്റെ യാത്ര ചുരുക്കി. ഊദ് മേത്തയിൽ നിന്ന് ആരംഭിച്ച് ദുബായ് ഹെൽത്ത് കെയർ സിറ്റി വരെ മാത്രമായിരിക്കും ഇനി 6ാം നമ്പർ ബസ് ഓടുക. ഗുബൈബ സ്റ്റേഷനിലേക്കുള്ള യാത്ര റദ്ദാക്കി. റൂട്ട് 99 ജബൽ അലി ഫ്രീ സോൺ പൂർണമായും ഉൾപ്പെടുന്ന രീതിയിൽ റൂട്ട് പരിഷ്കരിച്ചു. എഫ്31 ബസിന് ദ് ഗ്രീൻസിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. എഫ് 45ൽ അൽ ഫുർജാനിൽ പുതിയ സ്റ്റോപ് അനുവദിച്ചു. ഇന്റർ സിറ്റി സർവീസായ ഇ700 ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ചു ഫുജൈറയിലേക്കു പോകും. നേരത്തെ യൂണിനിൽ നിന്നാണ് ഇ700 സർവീസ് ആരംഭിച്ചിരുന്നത്.