ചൈനീസ് ഭാഷ പഠിപ്പിക്കാൻ സൗദി; തയാറെടുത്ത് വിദ്യാലയങ്ങൾ
റിയാദ് ∙ ചൈനീസ് എഴുതിയും വായിച്ചും ചൊല്ലിയും പറഞ്ഞും കേട്ടും അക്ഷരലോകത്തേക്ക് പിച്ചവയ്ക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി സൗദി വിദ്യാഭ്യാസരംഗം. തീർത്തും അപരിചിതമായ ചൈനീസ് മാൻടരിൻ ലിപിയുടെ ആദ്യാക്ഷരം പകരാൻ സൗദിയിലെത്തിയ ചൈനീസ് അധ്യാപക സംഘത്തിനായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ആമുഖയോഗം സംഘടിപ്പിച്ചു.

റിയാദ് ∙ ചൈനീസ് എഴുതിയും വായിച്ചും ചൊല്ലിയും പറഞ്ഞും കേട്ടും അക്ഷരലോകത്തേക്ക് പിച്ചവയ്ക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി സൗദി വിദ്യാഭ്യാസരംഗം. തീർത്തും അപരിചിതമായ ചൈനീസ് മാൻടരിൻ ലിപിയുടെ ആദ്യാക്ഷരം പകരാൻ സൗദിയിലെത്തിയ ചൈനീസ് അധ്യാപക സംഘത്തിനായി സൗദി വിദ്യാഭ്യാസ മന്ത്രാലയം ആമുഖയോഗം സംഘടിപ്പിച്ചു. സൗദിയും ചൈനയുമായുള്ള വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ സഹകരണം ശക്തി കൂട്ടുന്ന വിധം പൊതുവിദ്യാലയങ്ങളിൽ ഈ അധ്യായന വർഷം മുതൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ആമുഖ യോഗം നടന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആമുഖ യോഗത്തിനു പുറമേ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് പുതിയ അധ്യാപകരെ പരിചയപ്പെടുത്തുന്നതിനായി ശിൽപശാലകളും സംഘടിപ്പിക്കും. റിയാദ്, യാമ്പു, കിഴക്കൻ പ്രവിശ്യ, ജിദ്ദ, ജസാൻ, തബൂക്ക് എന്നീവിടങ്ങളിലുള്ള 6 വിദ്യാഭ്യാസ വകുപ്പുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളെ മന്ത്രാലയം പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ അറബിക്കിനും ഇംഗ്ലിഷിനും ഒപ്പം ചൈനീസ് ഭാഷയും മൂന്നാം ഭാഷയായി പഠിപ്പിക്കാൻ 2023 മാർച്ചിൽ കാബിനറ്റ് അനുമതി നൽകിയതിന്റെ ഭാഗമായാണിത്.
ജിദ്ദയിലെ 41 ഇന്റർമീഡിയറ്റ് സ്‌കൂളുകളിൽ ചൈനീസ് ഭാഷാ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് ജിദ്ദ ഗവർണറേറ്റിലെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ മനൽ അൽ ലാഹിബി വെളിപ്പെടുത്തി. ചൈനീസ് ഭാഷ പഠിപ്പിക്കുന്നത് സ്കൂളുകളിൽ മാത്രം ഒതുങ്ങുന്നില്ല, എന്നാൽ ഈ ഭാഷയുടെ അധ്യാപനം സർവ്വകലാശാലകളിൽ കുതിച്ചുയരുകയാണ്, പ്രിൻസസ് നൗറ ബിൻത് അബ്ദുൾറഹ്മാൻ യൂണിവേഴ്സിറ്റിയിലെ ഏഷ്യൻ ഭാഷാ വകുപ്പിൽ നിന്നുള്ള ചൈനീസ് ഭാഷ പ്രോഗ്രാമിൽ 45 പേരാണ് ബിരുദധാരികളായത്.