അൻപതോളം സേവനങ്ങൾ പരിഷ്കരിച്ച് എൽഎംആർഎ
ലേബർ മാർക്കറ്റ് റെഗുലേറ്ററിങ് അതോറിറ്റിയുടെ (എൽഎംആർഎ ) അൻപതോളം ഡിജിറ്റലൈസ്‌ഡ് സേവനങ്ങൾ പരിഷ്കരിച്ചു. കാര്യക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരിഷ്കരണം എൽഎംആർഎയുടെ സിഇഒ നിബ്രാസ് താലിബ് ആണ് പ്രഖ്യാപിച്ചത്.

മനാമ ∙ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽഎംആർഎ ) അൻപതോളം ഡിജിറ്റലൈസ്‌ഡ് സേവനങ്ങൾ പരിഷ്കരിച്ചു. കാര്യക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരിഷ്കരണം എൽഎംആർഎയുടെ സിഇഒ നിബ്രാസ് താലിബ് ആണ് പ്രഖ്യാപിച്ചത്.
റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുള്ള ലൈസൻസിങ് പുതുക്കൽ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. കൂടാതെ ഓൺലൈൻ നടപടിക്രമങ്ങൾ, ഗാർഹിക, തൊഴിൽ പെർമിറ്റുകൾക്കായുള്ള സേവനങ്ങൾ എന്നിവയും പുതുക്കിയ പ്രധാന പരിഷ്കരണങ്ങളിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ സൊല്യൂഷനുകൾ സംയോജിപ്പിച്ച് സമയ നഷ്ടം ഇല്ലാതാക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, കാര്യക്ഷമതയും സേവന നിലവാരവും വർധിപ്പിക്കുക എന്നീ മാറ്റങ്ങളാണ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് താലിബ് പറഞ്ഞു.
ഓഫിസുകളിൽ നേരിട്ടുള്ള സന്ദർശനങ്ങളുടെ ആവശ്യകത വെട്ടിക്കുറച്ച് നിരവധി സേവനങ്ങൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. പുതിയ സംവിധാനത്തിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് ലൈസൻസ് നൽകാനുള്ള സമയം 60 ദിവസത്തിൽ നിന്ന് 20 ആയി കുറയ്ക്കുകയും ആവശ്യമായ രേഖകൾ പകുതിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട് . അതുപോലെ, ജോലി ഉപേക്ഷിക്കൽ അറിയിപ്പുകൾ (മൊബിലിറ്റി) ഇപ്പോൾ 30-ന് പകരം 11 ദിവസത്തിനുള്ളിൽ തന്നെ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ വർക്ക് പെർമിറ്റ് നടപടി 13 ദിവസത്തിൽ നിന്ന് മൂന്നായി ചുരുക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ഈ നവീകരണമെന്ന് താലിബ് വിശദീകരിച്ചു. നടപടി ക്രമങ്ങൾ വേഗത്തിലാക്കാനും ഡിജിറ്റൽ സൊല്യൂഷനുകൾ മെച്ചപ്പെടുത്താനും ഉണ്ടാക്കിയ മാറ്റങ്ങൾ, ബഹ്‌റൈനെ ഒരു ബിസിനസ് ഹബ്ബായി മാറ്റുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്.
തൊഴിൽ അന്തരീക്ഷവും അതിന്റെ സേവനങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് താലിബ് വിശദമാക്കി. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 ഓളം സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയുടെ നിർദ്ദേശത്തിന്റെ ഭാഗമായി, എൽഎംആർഎ 50 സേവനങ്ങളാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. അതിൽ 26 എണ്ണം ബിസിനസ് ഉടമകൾക്കും 16 എണ്ണം വീട്ടുജോലിക്കാർക്കും 8 എണ്ണം പ്രവാസി തൊഴിലാളികൾക്കും വേണ്ടിയുള്ളതാണ്. മേഖലയിലെ ഒരു പ്രമുഖ , നിക്ഷേപ കേന്ദ്രമാക്കി ബഹ്‌റൈനെ മാറ്റുകയാണ് ലക്ഷ്യമെന്നും താലിബ് പറഞ്ഞു.