പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 വരെ തടസപ്പെടും
‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണികാരണം പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ദോഹ ∙ ‘പാസ്‌പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണികാരണം പാസ്പോർട്ട് സേവനം സെപ്റ്റംബർ 2 തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്നലെ ( വ്യാഴാഴ്ച) വൈകുന്നേരം 5.30 മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച പുലർച്ചെ 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വരെയാണ് വെബ്സൈറ്റ് സർവീസ് കാരണം സേവനം മുടങ്ങുന്നത്.
ഇക്കാലയളവിൽ പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പിസിസി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോൺസുലാർ, വീസ സേവനങ്ങൾ പതിവ് പോലെ തുടരും. വെള്ളിയാഴ്ചത്തേക്ക് നൽകിയ എല്ലാ പാസ്പോർട്ട് സംബന്ധമായ അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി ‘പാസ്പോർട്ട് സേവ’ വെബ്സൈറ്റ് അറിയിച്ചു. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ പുതിയ തീയതി എസ്എംഎസ് വഴി അറിയിക്കും.