കുവൈത്ത്‌സിറ്റി ∙ രാജ്യത്ത് ഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ കഴഞ്ഞദിവസം നടന്ന ഏകോപന യോഗത്തില്‍ 10 നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്തു. അവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും സുരക്ഷാ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ രാജ്യത്ത് ഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ കഴഞ്ഞദിവസം നടന്ന ഏകോപന യോഗത്തില്‍ 10 നിര്‍ദ്ദേശങ്ങള്‍ ശുപാര്‍ശ ചെയ്തു. അവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും സുരക്ഷാ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്:
ഒന്ന്:
ട്രാഫിക് നിയമ-ലംഘന ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ, എല്ലാ ട്രാഫിക് സിഗ്‌നലുകളെയും ബന്ധിപ്പിക്കുക.

രണ്ട്:
സ്വകാര്യമേഖലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ജീവനക്കാരെയും കൊണ്ടുപോകുന്നതിന് പൊതുഗതാഗതത്തിന്റെ പങ്ക് സജീവമാക്കുക. പ്രസ്തുത ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുക.

മൂന്ന്:
പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍, മിഡില്‍-സെക്കന്‍ഡറി തലങ്ങള്‍ക്കിടയില്‍ ഇടവേളകള്‍ ഉണ്ടാകുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഷിഫ്റ്റുകള്‍ മാറ്റുക.

നാല്:
കനത്ത ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങളുടെ എന്‍ട്രി-എക്‌സിറ്റ് കവാടങ്ങളില്‍ മേല്‍പാലങ്ങള്‍ നിര്‍മിക്കുക.

അഞ്ച്:
ഇടറോഡുകള്‍ പരിപാലിക്കുന്നതിനെപ്പം, ഹൈവേകളിലേക്കുള്ള എക്‌സിറ്റ് സുഗമമാക്കുന്നതിന് പുതിയ റോഡുകള്‍ നിര്‍മ്മിക്കണം.

ആറ്:
ഫോര്‍ത്ത് റിങ് റോഡിന്റെ പുനര്‍വികസനം ത്വരിതപ്പെടുത്തുക, അതില്‍ സുഗമമായ ചലനം അനുവദിക്കുന്ന പാലങ്ങള്‍ നിര്‍മിച്ച്, സിക്ത് റിങ്, സെവന്‍ത്ത് റിങ് റോഡുകളുടെ ഭാഗങ്ങള്‍ കൂടെ വികസിപ്പിക്കുക.

ഏഴ്:
സ്‌കൂളുകള്‍ക്ക് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നവരുടെ വാഹനങ്ങളും, അത്‌പോലെ തന്നെ നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുക.

എട്ട്:
സ്വകാര്യ സ്‌കൂളുകള്‍ സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് മാറ്റുക.

ഒമ്പത്:
സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ സ്‌കൂളുകളോ സര്‍വകലാശാലകളോ സ്ഥാപിക്കുന്നതിന് ലൈസന്‍സ് നല്‍കുന്നത് നിരോധിക്കുക.

കുവൈത്ത് സിറ്റിയിലെ ഗതാഗത ദൃശ്യം. ചിത്രത്തിന് കടപ്പാട്: അനിൽ അലക്സ്
ADVERTISEMENT

പത്ത്: ഹൈവേയുടെ സമാന്തര റോഡുകളുടെ ഉപയോഗം പ്രയോജനപ്പെടുത്തുകയും, അത്തരം റോഡുകളിലെ പാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക.

ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഉടമ്പടിക്ക് വിധേയമാണെന്നും ഇതിനായി വകുപ്പുകള്‍ തമ്മില്‍ കൂടുതല്‍ ഏകോപനം ആവശ്യമാണ്, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളുടെ ഷിഫ്റ്റുകള്‍, പൊതുഗതാഗതം ഉപയോഗിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത് അടക്കമുള്ളവ എന്നും യോഗം വിലയിരുത്തി.

English Summary:

10 Key Measures to Ease Traffic Jams in Kuwait