ഷാർജ ∙ ഇറ്റലിയിലെ മിലൻ സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റിയിൽ തുറന്ന അറബിക് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം അറബ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇറ്റലിയിലെ മിലൻ സേക്രഡ് ഹാർട്ട് കാത്തലിക് യൂണിവേഴ്സിറ്റിയിൽ തുറന്ന അറബിക് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം അറബ് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാർജ പുതിയ സംരംഭത്തിനു തുടക്കമിട്ടത്.

പടിഞ്ഞാറൻ സംസ്കാരവുമായി ബന്ധം ശക്തമാക്കും 
അറബ് ലോകവും പടിഞ്ഞാറൻ സംസ്കാരവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു സംസ്കാരങ്ങൾക്കും ഇടയിൽ ആശയ വിനിമയത്തിന്റെ പുതിയ പാത തുറക്കുന്നതിനും മാനവ സമൂഹത്തിനും ശാസ്ത്രത്തിനും അറബ് ലോകത്തിന്റെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമാണ് ശ്രമിക്കുന്നത്. 

ADVERTISEMENT

ഇതിന്റെ ഭാഗമായി അറബിക് സാഹിത്യ കൃതികൾ ഇറ്റാലിയൻ, യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. അറബ്, യുറോപ്യൻ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്തി അറബ് – ഇറ്റാലിയൻ സാഹിത്യ മാഗസിൻ ആരംഭിക്കാനും തീരുമാനിച്ചു. അറബ് സംസ്കാരവും സാഹിത്യവും പരിചയപ്പെടുത്തുന്നതിനു ‍ഡിജിറ്റൽ പ്ലാറ്റ്ഫോം തുറക്കുന്നതും പദ്ധതിയിലുണ്ട്. 

ഇറ്റലിയിലെ യുവാക്കളെയും ഗവേഷകരെയും അറബിക് സംസ്കരവും സാഹിത്യവും പഠിക്കാൻ പ്രേരിപ്പിക്കുക,സംസ്കാര കൈമാറ്റ പദ്ധതികൾക്ക് ധനസഹായം നൽകുക, വിദ്യാർഥികൾ, യുവാക്കൾ, എഴുത്തുകാർ എന്നിവർക്കായി പ്രത്യേക പരിപാടികൾ  എന്നിവയ്ക്ക് കൾചറൽ ഇൻസ്റ്റിറ്റ്യൂട്ട് നേത‍ൃത്വം നൽകും. മിലനിൽ ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ അറബിക് ഭാഷോത്സവം സംഘടിപ്പിക്കും. ഭാഷാ ശിൽപശാല, കവിതാ പാരായണം, ചർച്ചകൾ, പുസ്തക പ്രദർശനം, സാഹിത്യ സമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറും. 125 വാല്യങ്ങളിലായി അറബിക് ഭാഷാ ചരിത്രലേഖനവും തയാറാക്കും. ഇറ്റാലിയൻ ഭാഷയിൽ നിന്നുള്ള പരിഭാഷ കൂടി ചേർത്താണ് ലേഖനം തയാറാക്കുന്നത്. 

ADVERTISEMENT

ഇത് പൂർത്തിയാകുന്നതോടെ അറബിക് – ലാറ്റിൻ ഭാഷകൾ തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാകുമെന്നും അൽ ഖാസിമി പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ഷെയ്ഖ ബൊദൗർ ബിൻത് സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് മജിദ് അൽ മുഅല്ല, ഇറ്റലിയിലെ യുഎഇ സ്ഥാനപതി അബ്ദുല്ല അലി അൽ സബൂസി, ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി എന്നിവരും ചടങ്ങിനെത്തി.

English Summary:

Sharjah Ruler inaugurates Arabic Cultural Institute in Italy