ആറ് മാസത്തിനിടെ യുഎഇയിൽ പുതിയ 72,004 കമ്പനികൾ
ദുബായ് ∙ സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ വൻ വർധനയുമായി യുഎഇ. 72,004 കമ്പനികളാണ് ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തു പുതിയതായി ലൈസൻസ് നേടിയത്. 2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ

ദുബായ് ∙ സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ കഴിഞ്ഞ ആറു മാസത്തിനിടെ വൻ വർധനയുമായി യുഎഇ. 72,004 കമ്പനികളാണ് ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തു പുതിയതായി ലൈസൻസ് നേടിയത്.
2023ൽ 4,53,367 കമ്പനികളാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ 5.26 ലക്ഷമായി ഉയർന്നെന്ന് മാനവവിഭവശേഷി സ്വദേശവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 7.76 ശതമാനം വർധിച്ചു. 18– 35 വയസ്സാണ് തൊഴിൽ മേഖലയിലെ ശരാശരി പ്രായം. മൊത്തം ജീവനക്കാരുടെ 50.8% ചെറുപ്പക്കാരാണ്.
വ്യവസായം, നിർമാണ മേഖല, വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ, അറ്റകുറ്റപ്പണികൾക്കുള്ള സേവന തൊഴിൽ രംഗം, വിവിധ ഓഫിസുകൾ, ക്വാറി, ഖനനം, ഗതാഗതം, സംഭരണശാലകൾ, ആരോഗ്യം, സാമൂഹിക മേഖലയിലെ ചെറുതും വലുതുമായ സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്വകാര്യ മേഖലയിൽ ലൈസൻസ് നേടിയിട്ടുണ്ട്.