കുവൈത്തില്‍ ഷൂണ്‍ വീസയിലുള്ള പ്രവാസികള്‍ക്ക് കമ്പനി നടത്താന്‍ അനുവാദം; ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസിസികൾക്ക് നേട്ടം
കുവൈത്ത്‌സിറ്റി ∙ ആര്‍ട്ടിക്കിള്‍ 18 നമ്പറിലുള്ള (ഷൂണ്‍ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികള്‍ക്ക് സ്വകാര്യ കമ്പനികളില്‍ ബിസ്സിനസ്സ് പാര്‍ട്ണര്‍ -മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം പിന്‍വലിച്ചു.

കുവൈത്ത്‌സിറ്റി ∙ ആര്‍ട്ടിക്കിള്‍ 18 നമ്പറിലുള്ള (ഷൂണ്‍ അഥവാ സ്വകാര്യ കമ്പിനി) പ്രവാസികള്‍ക്ക് സ്വകാര്യ കമ്പനികളില്‍ ബിസ്സിനസ്സ് പാര്‍ട്ണര്‍ -മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം പിന്‍വലിച്ചു. ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസിസമൂഹത്തിന് ഏറെ ആശ്വാസകരമാകുന്ന നടപടിയാണിത്. ഒരു മാസം മുമ്പാണ് ഷൂണ്‍ വീസകളിലുള്ളവര്‍ക്ക് സ്വകാര്യ കമ്പിനികളിലെ പങ്കാളിത്തം നല്‍കി വന്നിരുന്നതിന് വാണിജ്യ - വ്യവസായ മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഒരേ സമയം കമ്പനി ഉടമകളായും അതെ കമ്പനികളില്‍ തന്നെ ജീവനക്കാരനുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വിഷയത്തില്‍ നിന്ന് പിന്‍മാറണമെന്ന് വിവിധകോണുകളില്‍ നിന്ന് സമ്മര്‍ദ്ദമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പുതിയ നടപടി വരുന്നത് വരെ മുന്‍ സ്ഥിതി തുടരാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. ഈ ആഴ്ച അവസാനത്തോടെ നിലവില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാറും. ആര്‍ട്ടിക്കിള്‍ 19 ൽ (വ്യാപാര-വ്യവസായ വീസകള്‍) ഉള്‍പ്പെടുന്നവര്‍ക്കും പ്രസ്തുത ആനുകൂല്ല്യം ബാധകമാണ്.
എന്നാല്‍, ആര്‍ട്ടിക്കിള്‍ 20(ഗാര്‍ഹിക തൊഴിലാളികള്‍) ആര്‍ട്ടിക്കിള്‍ 22(കുടുംബവീസകള്‍)ആര്‍ട്ടിക്കിള്‍ 24(സ്വയം സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍) എന്നീ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത് ബാധകമല്ല.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പി.എ.എം) നല്‍കിയ വിവരമനുസരിച്ച്, ആര്‍ട്ടിക്കിള്‍ 18 വീസകളില്‍ ജോലി ചെയ്യുന്ന 10,000-ഓളം പ്രവാസികള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. രാജ്യത്ത്, ഇത്തരത്തില്‍ 45,000 ലൈസന്‍സുകളിലാണ് ബിസ്സിനസ്സ് പാര്‍ട്ണര്‍ - മാനേജിങ് ഡയറക്ടര്‍ പദവികള്‍ പ്രവാസികള്‍ അലങ്കരിക്കുന്നത്.