പ്രവാസികൾക്ക് ഇന്ത്യൻ ഹജ് ക്വോട്ട സംവരണം: ആവശ്യം ശക്തം
പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹജ് ക്വോട്ടയിൽ സംവരണം വേണമെന്ന് ആവശ്യം ഉയരുന്നു. മുൻകാലങ്ങളിൽ വിദേശത്തുനിന്ന് നേരിട്ടു ഹജ്ജിനു പോകാൻ അവസരമുണ്ടായിരുന്നു.

അബുദാബി∙ പ്രവാസി ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹജ് ക്വോട്ടയിൽ സംവരണം വേണമെന്ന് ആവശ്യം ഉയരുന്നു. മുൻകാലങ്ങളിൽ വിദേശത്തുനിന്ന് നേരിട്ടു ഹജ്ജിനു പോകാൻ അവസരമുണ്ടായിരുന്നു. ഇത‌് ആ രാജ്യങ്ങളിലെ പൗരന്മാരുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് ചില രാജ്യങ്ങൾ ചൂണ്ടിക്കാട്ടിയതോടെ അതു നിലച്ചു. നിലവിലെ സൗദി നിയമം അനുസരിച്ച് പ്രവാസികൾ അതതു രാജ്യങ്ങളിലെ ഹജ് ക്വോട്ടയിലാണ് ഹജ്ജിന് എത്തേണ്ടത്.
എന്നാൽ വേണ്ടത്ര പ്രവാസികൾക്ക് അവസരം ലഭിക്കുന്നില്ലെന്നാണ് പരാതി. പ്രവാസി തീർഥാടകർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തിയാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്നാണ് വിവിധ സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്.
ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടാൽ യാത്രാ തീയതിക്കനുസരിച്ച് പാസ്പോർട്ട് സമർപ്പിച്ചാൽ മതി എന്ന പുതിയ തീരുമാനം പ്രവാസികൾക്ക് ആശ്വാസമാണ്. എന്നാൽ, കേന്ദ്ര ഹജ് കമ്മിറ്റിയുടെ കീഴിൽ 40 ദിവസം നീളുന്ന ഹജ് പാക്കേജും പ്രവാസികൾക്ക് യോജിക്കില്ല. ജോലിയിൽനിന്ന് ഇത്രയും ദിവസം ലീവ് ലഭിക്കുക പ്രയാസമാണ്. അതിനാൽ പ്രവാസികളുടെ സൗകര്യാർഥം 20 ദിവസത്തിനകം പോയി വരാവുന്ന വിധത്തിൽ യാത്രാ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹജ്ജിനു ശേഷം തീർഥാടകർക്ക് സൗദിയിൽനിന്ന് ജോലി ചെയ്യുന്ന രാജ്യത്തേക്കു മടങ്ങാനും അനുവദിക്കണം. ഇന്ത്യൻ ഹജ് ക്വോട്ടയിൽ അതതു രാജ്യത്തെ നയതന്ത്ര കാര്യാലയങ്ങൾ മുഖേന ഹജ്ജിനു പോകാൻ അവസരമൊരുക്കണമെന്നും വിവിധ സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.