അബുദാബി ∙ പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്നുള്ള വർക്ക് പെർമിറ്റ് നിർബന്ധമാക്കി അധികൃതർ. ഏതെങ്കിലും കമ്പനിയിൽ നിന്നുള്ള ഓഫർ ലെറ്റർ ആധികാരിക രേഖയായി കണക്കാക്കാനാകില്ലെന്നും സാധുവായ വർക്ക് പെർമിറ്റ് ഹാജരാക്കിയാൽ മാത്രമേ യുഎഇയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽനിന്നുള്ള വർക്ക് പെർമിറ്റ് നിർബന്ധമാക്കി അധികൃതർ. ഏതെങ്കിലും കമ്പനിയിൽ നിന്നുള്ള ഓഫർ ലെറ്റർ ആധികാരിക രേഖയായി കണക്കാക്കാനാകില്ലെന്നും സാധുവായ വർക്ക് പെർമിറ്റ് ഹാജരാക്കിയാൽ മാത്രമേ യുഎഇയിൽ തുടരാനാകൂ എന്നും ജിഡിആർഎഫ്എ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

താമസം നിയമവിധേയമാകാൻ ഏതെങ്കിലും കമ്പനിയിലെ തൊഴിൽ വീസ വേണം. പൊതുമാപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് അപേക്ഷകർക്ക് അതിവേഗം വർക്ക് പെർമിറ്റ് നൽകാൻ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. അതിനാൽ ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് നേരത്തേ തന്നെ തൊഴിലാളിയുടെ പേരിൽ വർക്ക് പെർമിറ്റ് നേടാൻ സാധിക്കും.  അപേക്ഷകന് യുഎഇയിൽ നിയമാനുസൃതമായ ജോലിയുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് വർക്ക് പെർമിറ്റ്. ഇത് രാജ്യത്ത് താമസിക്കാനുള്ള പ്രധാനരേഖ കൂടിയാണ്.   മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ബിസിനസ് സേവന ഓഫിസുകൾ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകൾ എന്നിവ വഴി വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. പെർമിറ്റ് പുതുക്കാനും റദ്ദാക്കാനും ഈ ഓഫിസുകൾ വഴി സാധിക്കും.

ADVERTISEMENT

അനധികൃത താമസത്തിനുള്ള ശിക്ഷയിലും പിഴയിലും ഇളവു നൽകിയാണ് പൊതുമാപ്പ് നൽകുന്നത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയ ശേഷം പുതിയ വർക്ക് പെർമിറ്റിലേക്കു മാറാതെ വീണ്ടും നിയമലംഘകനായി തുടർന്നാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. നാല് ദിവസത്തിനിടെ നൂറുകണക്കിന് പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.

English Summary:

GDRFA renews amnesty clause - UAE Visa Amnesty program