കുവൈത്തില്‍ കഴിഞ്ഞ മാസം നിയമനടപടി സ്വീകരിച്ചത് 611 സ്ഥാപനങ്ങള്‍ക്കെതിരെ
കുവൈത്ത്‌സിറ്റി ∙ വിലയില്‍ കൃത്രിമം കണിച്ചത്, ശുചിത്വ കുറവ്, സാധനങ്ങളുടെ തൂക്കം ഏര്‍പ്പെടുത്താത്തത് അടക്കമുള്ള ലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം കുവൈത്തില്‍ 611 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

കുവൈത്ത്‌സിറ്റി ∙ വിലയില്‍ കൃത്രിമം കണിച്ചത്, ശുചിത്വ കുറവ്, സാധനങ്ങളുടെ തൂക്കം ഏര്‍പ്പെടുത്താത്തത് അടക്കമുള്ള ലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം കുവൈത്തില്‍ 611 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഇതില്‍ 448 നിയമലംഘനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതാണന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ (MOCI) വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അല്‍-അന്‍സാരി പറഞ്ഞു. ഉപഭോക്തൃ പരാതികളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ 163 ലംഘനങ്ങള്‍ പിടികൂടിയതായിയും വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.
32-വിഭാഗങ്ങളിലായി 95-തരം ലംഘനങ്ങളാണ് വാണിജ്യ നിയന്ത്രണ വകുപ്പ് കണ്ടെത്തിയത്. നിരോധിക്കപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളുടെ വില്‍പ്പന, കൃത്രിമ വിലക്കയറ്റം, സ്‌പെഷ്യല്‍ കിഴിവ് എന്ന പേരിലുള്ള തട്ടിപ്പ്, കൃത്യമായ ലൈസന്‍സുകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ തുടങ്ങിയവ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. വില സംബന്ധമായ ലംഘനങ്ങളാണ് കൂടുതലും. 73 കേസുകളാണ് ഇത്. വില നിശ്ചയിക്കുന്നതില്‍ പരാജയപ്പെട്ടത് 49 എണ്ണമാണ്. റസ്റ്ററന്റ് ഡെലിവറിയുവുമായി ബന്ധപ്പെട്ട 22 ലംഘനങ്ങളും ഒപ്പം, ബ്രെഡിന്റെ വിലയും തൂക്കവും വ്യക്തമാക്കാത്തതില്‍ രണ്ട് ലംഘനങ്ങളും ഉള്‍പ്പെടുന്നുണ്ട്.
കരാറുകള്‍, ഇന്‍വോയ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് രണ്ടാമത്തേത്. ഇത്തരത്തില്‍ 48 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ടയറുകളിലെ തട്ടിപ്പുകളും അധികൃതര്‍ ഷുവൈഖ് മേഖലയിലെ ഷോപ്പുകളില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും പൂട്ടിച്ചിട്ടുണ്ട്. ചരക്കുകളുടെയും സേവന-വ്യാപാര വില്‍പനയുമായി ബന്ധപ്പെട്ട 47 ചട്ടലംഘനങ്ങളും, പച്ചക്കറികളുടെയും പഴങ്ങളുടെയും ചില്ലറ വില്‍പ്പനയുമായി ബന്ധപ്പെട്ട് 41, വാണിജ്യ തട്ടിപ്പ് ഉള്‍പ്പെടെ 39 കേസുകളും ഇതിന് പിന്നാലെയാണ്.
കഴിഞ്ഞ ആഴചയില്‍ നടത്തിയ പരിശോധനയില്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ പ്രമുഖമായ ഒരു റസ്‌റ്ററന്റെില്‍ നിന്ന് കേടായ മുട്ടകള്‍ കണ്ടെത്തിയിരുന്നു. രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞവയാണ് പിടികൂടിയത്. ഉടന്‍തന്നെ അധികൃതര്‍ റസ്‌റ്ററന്റ് അടച്ച് പൂട്ടി. അത്‌പോലെ തന്നെ ഹവാല്ലി ഗവര്‍ണറ്റേില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പാചകപുരയിലൂടെ എലി ഓടിപോകുന്നതിന്റെ വിഡിയോ അടക്കം അധികൃതര്‍ പുറത്ത് വിട്ടിരുന്നു.