പൊതുമാപ്പുകാർക്ക് ഇൻഷുറൻസ് പിഴ ഇളവ്: ഇ-ലിങ്ക് സംവിധാനമായി
അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് പിഴയിൽ ഇളവ് ലഭിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം (ഇ-ലിങ്ക്) ഏർപ്പെടുത്തി.

അബുദാബി ∙ പൊതുമാപ്പ് അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് പിഴയിൽ ഇളവ് ലഭിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം (ഇ-ലിങ്ക്) ഏർപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പും കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയും (ഐസിപി) അബുദാബി ആരോഗ്യ വകുപ്പുമായി ചേർന്നാണ് അപേക്ഷയിൽ നടപടി പൂർത്തിയാക്കുക.
ഐസിപി അംഗീകരിച്ച പൊതുമാപ്പ് അപേക്ഷകർക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ആരോഗ്യ ഇൻഷുറൻസ് എടുക്കാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്നവർ പ്രതിമാസം 300 ദിർഹം പിഴ അടയ്ക്കണമെന്നാണ് നിലവിലെ നിയമം. ഈ പിഴയിലാണ് പൊതുമാപ്പ് അപേക്ഷകർക്ക് ഇളവ് നൽകുക.
രേഖകൾ ശരിയാക്കിയുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ പുതിയ വീസയിലേക്കു മാറുന്നതോടൊപ്പം നിർബന്ധിത ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു. അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽനിന്നാണ് പോളിസി എടുക്കേണ്ടത്.
വീസാ കാലാവധി കഴിഞ്ഞവർക്കും സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്കും യുഎഇയിൽ ജനിച്ച് ഇതുവരെ രേഖകൾ എടുക്കാത്ത കുട്ടികൾക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. ഈ മാസം ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 30 വരെ തുടരുമെങ്കിലും അവസാന നിമിഷത്തേക്കു കാത്തിരിക്കാതെ, ആനുകൂല്യം പ്രയോജനപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു.