ഹൃദയവേണു പാട്ട് മത്സരം: അനിരുദ്ധ് അരവിന്ദും ധനിക്ഷ വിജേഷും വിജയികൾ
ഷാർജ ∙ ജി. വേണുഗോപാൽ ഫാൻസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഹൃദയവേണു ടാലന്റ് ഷോയുടെ ഭാഗമായ പാട്ടുമത്സരങ്ങൾ പൂർത്തിയായി.

ഷാർജ ∙ ജി. വേണുഗോപാൽ ഫാൻസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഹൃദയവേണു ടാലന്റ് ഷോയുടെ ഭാഗമായ പാട്ടുമത്സരങ്ങൾ പൂർത്തിയായി. സീനിയർ വിഭാഗത്തിൽ അനിരുദ്ധ് അരവിന്ദും ജൂനിയർ വിഭാഗത്തിൽ ധനിക്ഷ വിജേഷും വിജയികളായി. യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിലുള്ളവർക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളും പൂർത്തിയായി. വിജയികളെ പിന്നീട് പ്രഖ്യാപിക്കും.
21ന് ഉപകരണ സംഗീതത്തിലും സിനിമാറ്റിക് ഡാൻസിലും മത്സരങ്ങൾ നടക്കും. നവംബർ 2നു ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടത്തുന്ന മെഗാ ഇവന്റിൽ ജി. വേണുഗോപാൽ, കല്ലറ ഗോപൻ, കണ്ണൂർ ഷെരീഫ്, അരവിന്ദ് വേണുഗോപാൽ, നാരായണി ഗോപൻ എന്നിവർ പങ്കെടുക്കുന്ന സംഗീതനിശയുണ്ടാകും. സമ്മാനങ്ങൾ മെഗാ ഇവന്റിൽ വിതരണം ചെയ്യും.