‘യച്ചൂരി ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകിയ നേതാവ്’
കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

റിയാദ് ∙ കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. യച്ചൂരി പാർലമെന്‍റിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി.
പാർട്ടി നിലപ്പാട് ഉയർത്തി പിടിച്ചുകൊണ്ട് തന്നെ രാജ്യ താൽപര്യത്തിനായി യോജിക്കാവുന്ന എല്ലാ മേഖലകളിലും സഹകരണം കൊണ്ടു വരികയും, ചെറു കക്ഷികളെ രാജ്യം നേരിടുന്ന വെല്ലുവിളികൾ ബോധ്യപെടുത്തിയും ഇന്ത്യയെ വീണ്ടെടുക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും, തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേളി രക്ഷാധികാരി സമിതി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.