അടുത്ത ആറ് വർഷത്തിനുള്ളിൽ മനാമ സെൻട്രൽ മാർക്കറ്റ് ക്യാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.

അടുത്ത ആറ് വർഷത്തിനുള്ളിൽ മനാമ സെൻട്രൽ മാർക്കറ്റ് ക്യാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത ആറ് വർഷത്തിനുള്ളിൽ മനാമ സെൻട്രൽ മാർക്കറ്റ് ക്യാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ അടുത്ത ആറ് വർഷത്തിനുള്ളിൽ മനാമ സെൻട്രൽ മാർക്കറ്റ് ക്യാപിറ്റൽ ഗവർണറേറ്റിലെ മറ്റൊരിടത്തേക്ക് മാറ്റുമെന്ന് ക്യാപിറ്റൽ ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ഖുലൂദ് അൽ ഖത്താൻ പറഞ്ഞു. ഇതിനു വേണ്ടി നിരവധി പ്രദേശങ്ങൾ പരിഗണനയിൽ ഉണ്ടെന്നും വിലയിരുത്തലുകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ മാർക്കറ്റിന്‍റെ നവീകരണവും പുനർനിർമാണവും അറ്റകുറ്റപ്പണിയും ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അൽ സെഹ്‌ലി ബോർഡ് അംഗങ്ങളോട് പറഞ്ഞു. വൈദ്യുതി കേബിളുകൾ, വാട്ടർ പൈപ്പ്ലൈനുകൾ, മലിനജലം നീക്കം ചെയ്യുന്നത് അടക്കമുള്ളവയുടെ പ്രവർത്തിയെ ആശ്രയിച്ച് പ്രവർത്തിയുടെ ദൈർഘ്യം കൂടുകയോ കുറയുകയോ ചെയ്യാം.

ADVERTISEMENT

141,000 ചതുരശ്ര മീറ്റർ സ്ഥലത്ത് നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയെക്കുറിച്ചും അൽ സെഹ്‌ലി ബോർഡ് അംഗങ്ങളെ വിശദീകരിച്ചു, അതിൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് ട്രക്ക് പാർക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. കൂടാതെ സാധനങ്ങൾ ഇറക്കാനും കയറ്റാനുമായി ഷെയ്‌ഡഡ് ഏരിയ അടക്കം ഉണ്ടാകും. 932 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മത്സ്യ മാർക്കറ്റും ഇതിന്റെ ഭാഗമായുണ്ടാകും.

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിക്കുക, എൽഇഡി ലൈറ്റിങ് നവീകരിക്കുക എന്നിവയാണ് മറ്റ് വികസനങ്ങൾ. ദേശീയ വനവൽക്കരണ സംരംഭങ്ങളുടെ ഭാഗമായി ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കാനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എയർ കണ്ടീഷനിങ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിനും മാംസ വിപണിയിൽ കംപ്രസ്സറുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

ADVERTISEMENT

മാർക്കറ്റിന്‍റെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും പുനർനിർമാണത്തിനുമായി വർഷം തോറും ആയിരക്കണക്കിന് ദിനാർ ചെലവഴിക്കുന്നുണ്ട്, അൽ ഖത്താൻ പറഞ്ഞു.നിലവിലെ മാർക്കറ്റ് പരിപാലിക്കാൻ ഏകദേശം 1 മില്യൻ ദിനാർ ചെലവ് വരുന്നുണ്ടെന്ന് ബോർഡ് ചെയർമാൻ സലേഹ് തറാദ വിശദീകരിച്ചു. മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റാൻ ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചതായും അൽ ഖത്താൻ പറഞ്ഞു. കൂടുതൽ വെയർഹൗസുകൾ, ഷോപ്പുകൾ, സ്റ്റാളുകൾ, ലോഡിങ്, ഡിസ്പ്ലേ ഏരിയകൾ, ഓഫിസുകൾ, പരമ്പരാഗത കഫേകൾ, റസ്റ്ററന്‍റുകൾ എന്നിവയും അവിടെ ആവശ്യമാണ്.

2030-ഓടെ വിപണി മാറ്റിസ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്നും ചെയർമാൻ പറഞ്ഞു. പുതിയ മാർക്കറ്റ് നിലവിൽ വരുന്നതോടെ നിലവിലെ മാർക്കറ്റ് സൈറ്റ് മറ്റ് നിക്ഷേപ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും  അൽ ഖത്താൻ പറഞ്ഞു. മനാമ സെൻട്രൽ മാർക്കറ്റ് നവീകരണത്തിനുള്ള മുൻ നിർദ്ദേശങ്ങളിൽ ഓഫിസ്, റസിഡൻഷ്യൽ ടവറുകൾ, ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, വിനോദ സൗകര്യങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവ ഉൾപ്പെടുന്നു.

English Summary:

Manama Central Market Set to be Moved by After 6 Years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT