ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്
ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.
ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.
ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്.
ദോഹ ∙ ഖത്തർ ബാങ്കുകളെ അഭിനന്ദിച്ച് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. ഖത്തർ ബാങ്കുകളുടെ വളർച്ചയും ഖത്തർ ബാങ്കുകളുടെ ശക്തമായ മൂലധനവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കഴിവും ഉയർത്തിക്കാട്ടി മൂഡീസ് ഖത്തർ ബാങ്കുകളെ അഭിന്ദിച്ചത്. ഖത്തർ ബാങ്കുകൾ വൈവിധ്യമാർന്ന നിക്ഷേപങ്ങളിലൂടെ സാമ്പത്തിക നിക്ഷേപം ആകർഷിക്കാനുള്ള കരുത്ത് കാണിച്ചതായും ഖത്തറിലെ ബാങ്കുകൾക്ക് ശക്തമായ ലിക്വിഡിറ്റി കവറേജ് അനുപാതമുണ്ടെന്നും മൂഡീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
2024 ജൂൺ അവസാനത്തോടെ മൊത്തം ആസ്തിയുടെ ഏകദേശം 52 ശതമാനവും ഉപഭോക്തൃ നിക്ഷേപത്തിലൂടെയാണ് ഖത്തറി ബാങ്കുകൾക്ക് ലഭിച്ചത്. അതേ കാലയളവിൽ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ മൊത്തം നിക്ഷേപത്തിന്‍റെ 36% ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കി. വിദേശ നിക്ഷേപം സ്വീകരിക്കോനോതോടപ്പം ആഭ്യന്തര സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപങ്ങൾ വികസിപ്പിക്കുന്നതിലും ആകർഷിക്കുന്നതിലും ഖത്തറി ബാങ്കുകൾ വിജയം കൈവരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
വിദേശ ധനസഹായത്തിൽ ഖത്തറി ബാങ്കുകളുടെ അമിതമായ ആശ്രിതത്വം കുറയ്ക്കാൻ ഖത്തർ സെൻട്രൽ ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾ പ്രധാന പങ്ക് വഹിച്ചു. സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ബാങ്കുകളുടെ വിദേശ ബാധ്യതകൾ കുറയ്ക്കുന്നതിനും ഇത് സഹായിച്ചു. വിദേശ ബാധ്യതകൾ മൊത്തം ബാധ്യതകളുടെ 33% ആയി കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. 2021ൽ ഇത് ഏകദേശം 39% ആയിരുന്നു.