സമൂഹമാധ്യമത്തിലൂടെ വൈറലായി ദുബായ് ആസ്ഥാനമായുള്ള ചോക്‌ലേറ്റ് ബ്രാൻഡായ ഫിക്സ്(എഫ്ഐഎക്സ്).

സമൂഹമാധ്യമത്തിലൂടെ വൈറലായി ദുബായ് ആസ്ഥാനമായുള്ള ചോക്‌ലേറ്റ് ബ്രാൻഡായ ഫിക്സ്(എഫ്ഐഎക്സ്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമത്തിലൂടെ വൈറലായി ദുബായ് ആസ്ഥാനമായുള്ള ചോക്‌ലേറ്റ് ബ്രാൻഡായ ഫിക്സ്(എഫ്ഐഎക്സ്).

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സമൂഹമാധ്യമത്തിലൂടെ വൈറലായി ദുബായ് ആസ്ഥാനമായുള്ള ചോക്‌ലേറ്റ് ബ്രാൻഡായ ഫിക്സ്(എഫ്ഐഎക്സ്). അതിന്‍റെ തനതായ രുചികളും ആകർഷണവും കൊണ്ട് ചോക്‌ലേറ്റ് പ്രേമികളുടെ മനംകവരുന്നു. മധ്യപൂർവദേശത്തെ പ്രിയങ്കരമായ പിസ്ത, കുനാഫ തുടങ്ങിയ ചേരുവകൾ ഉയർന്ന നിലവാരത്തോടെ ചേർത്താണ് ഈ 'വൈറൽ ദുബായ് ചോക്‌ലേറ്റ്' തയ്യാറാക്കുന്നത്. മധ്യപൂർവദേശത്ത് മാത്രമല്ല, ലോകത്തെങ്ങും ആളുകളുടെ രുചിമുകുളങ്ങളെ ഇത് വേഗത്തിൽ കീഴടക്കി.

ഇപ്പോൾ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സഹകരണം ഫിക്സിനെ വേറൊരു തലത്തിൽ എത്തിച്ചിരിക്കുന്നു. കഴിഞ്ഞദിവസം ഷെയ്ഖ് ഹംദാൻ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ചോക്‌ലേറ്റ് ബോക്‌സിന്‍റെ ചിത്രം പങ്കിട്ടുകൊണ്ടാണ് സഹകരണം അറിയിച്ചത്. അദ്ദേഹം ചിത്രത്തോടൊപ്പം @fixdessertchocolatier എന്ന് ടാഗ് ചെയ്തു. തുടർന്ന് ബ്രാൻഡിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ  സർപ്രൈസ് സഹകരണം സ്ഥിരീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഈ സഹകരണം രാജകീയ മധുരം പകരുന്നു
രാജകുടുംബത്തിന്‍റെ സഹകരണത്തിൽ അതീവ സന്തോഷത്തോടെ ഫിക്സിന്‍റെ സ്ഥാപകയായ സാറാ ഹമൂദ വിശേഷം പങ്കിട്ടു. മാസങ്ങളുടെ സൂക്ഷ്മമായ പരീക്ഷണങ്ങൾക്ക് ശേഷം ബ്രാൻഡ്  പ്രത്യേക തരത്തിലുള്ള ചോക്‌ലേറ്റ് ഫ്ലേവർ രൂപകല്പന ചെയ്തുവെന്നും ഷെയ്ഖ് ഹംദാന്‍റെ വ്യക്തിപരമായ അഭിരുചിക്കും പ്രത്യേക ഘടകത്തോടുള്ള ഇഷ്ടത്തിനും യോജിച്ചതാണ് ഇതെന്നും അവർ പറഞ്ഞു. ഒരു പരമ്പരാഗത മിഡിൽ ഈസ്റ്റേൺ മധുരപലഹാരമായ ഹലാവത് ചേർത്തതോടെയാണ് ഷെയ്ഖ് ഹംദാന് പ്രിയങ്കരമായ രുചിക്കൂട്ടുണ്ടാക്കിയതെന്നും അവർ പറഞ്ഞു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഹലാവത് മിഡിൽ ഈസ്റ്റേൺ പാചകരീതികളിൽ ജനപ്രിയമായ ഒരു കൂട്ടം മധുരപലഹാരങ്ങളുടെ പൊതുവായ പദമാണ്. പഞ്ചസാര, ബദാം, മാവ്, റവ, മറ്റ് ചേരുവകൾ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന പലതരം പേസ്ട്രികളെ സൂചിപ്പിക്കാൻ ഇത് പതിവായി ഉപയോഗിക്കുന്നു. രുചി വർധിപ്പിക്കാൻ  റോസ് വാട്ടർ, ഏലം അല്ലെങ്കിൽ കുങ്കുമപ്പൂവ് എന്നിവയും ഉപയോഗിക്കുന്നു.

Image Credit: nInstagram/@faz3
ADVERTISEMENT

വൈറൽ പിസ്ത കുനാഫ ചോക്ലേറ്റോ അതിന്‍റെ ഏറ്റവും പുതിയ രാജകീയ സഹകരണമോ കൊണ്ട് ആഹ്ളാദം തീരുന്നില്ല. സാറയുടെ നേതൃത്വത്തിലുള്ള ടീം ഈ അവിശ്വസനീയമായ നേട്ടം ആഘോഷിക്കാൻ തന്നെയാണ് തീരുമാനം. അതേസമയം അവരുടെ വിശ്വസ്തരായ ഉപഭോക്താക്കളുടെ പിന്തുണയ്ക്കും നന്ദി പറയുന്നു. സ്വപ്‌നങ്ങൾക്ക് അതിരുകളില്ലാത്തതും എന്തും സാധ്യമാകുന്നതുമായ ദുബായിയെന്ന സ്മാർട് നഗരത്തിൽ ആരംഭിച്ച ഞങ്ങളുടെ ഫിക്സ് യാത്രയുടെ ഭാഗമാകുന്നതിന് ഹൃദയംഗമമായ നന്ദി!–അവർ കുറിച്ചു.

English Summary:

Sheikh Hamdan teams up with FIX Chocolate Brand for an Exclusive New Flavour

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT