റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്നു. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്‍റർസെക്ഷൻ വികസന പദ്ധതിയുടെ ഭാഗമായാണിത്. ഈ പദ്ധതി യാത്രാ സമയം 70 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആർടിഎ ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. 

യാത്രാ സമയം കുറയ്ക്കാൻ 2 പാലങ്ങൾ 
601 മീറ്റർ നീളമുള്ള ആദ്യ പാലത്തിൽ  മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന രണ്ട് പാതകൾ ഉണ്ട്. ഇത് ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് കിഴക്കോട്ട് ഗതാഗത സൗകര്യമൊരുക്കുന്നു. തുടർന്ന് ഖിസൈസിലേയ്ക്കും ദെയ്‌റയിലേക്കും വടക്കോട്ടേയ്ക്ക് തുടരുന്നു. ഈ പാലം യാത്രാ സമയം 40 ശതമാനം കുറയ്ക്കും. തിരക്കേറിയ സമയത്തെ യാത്ര 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കും. 664 മീറ്റർ നീളവും രണ്ട് പാതകളുമുള്ള രണ്ടാമത്തെ പാലത്തിന് മണിക്കൂറിൽ 3,200 വാഹന ശേഷിയുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് തെക്കോട്ട് അൽ യലായിസ് സ്ട്രീറ്റിലേയ്ക്കും ജബൽ അലി തുറമുഖത്തേയ്ക്കും വരുന്ന വാഹനങ്ങളുടെ ഒഴുക്ക് വേർതിരിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലം സഹായിക്കുന്നു. യാത്രാ സമയം ഈ പാലം 70 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്  യാത്രാ സമയം 21 മിനിറ്റിന് പകരം 7 മിനിറ്റാക്കി കുറയ്ക്കും.

ADVERTISEMENT

മൂന്നാമത്തെ പാലം ഒക്ടോബറിൽ തുറക്കും 
ഗാർൺ അൽ സബ്ഖ സ്ട്രീറ്റിനെ അൽ അസയേൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു ഈ പദ്ധതിയുടെ മൂന്നാമത്തേതും അവസാനത്തേതുമായ പാലം ഒക്ടോബറിൽ തുറക്കും. 943 മീറ്റർ നീളമുള്ള പാലത്തിന് ഓരോ ദിശയിലും രണ്ട് പാതകളുണ്ട്. കൂടാതെ മണിക്കൂറിൽ ആകെ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപന ചെയ്തിരിക്കുന്നു. ഇത് രണ്ട് പ്രധാന ഹൈവേകളായ ഷെയ്ഖ് സായിദ് റോഡിനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും. പദ്ധതി ഇപ്പോൾ 97 ശതമാനം പൂർത്തിയായതായി അൽ തായർ അറിയിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവീസ് റോഡിലെ കവലകളിൽ 7 കിലോമീറ്റർ നീളത്തിൽ മെച്ചപ്പെടുത്തലും വികസനത്തിൽ ഉൾപ്പെടുന്നു. കൂടാതെ, പദ്ധതി പുതിയ തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ,  ഡ്രെയിനേജ് നെറ്റ്‌വർക്കുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവ അവതരിപ്പിക്കും.

English Summary:

Two new bridges open towards Al Qusais, Jebel Al - Dubai RTA

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT