യുഎഇയിൽ ഇനി മുതൽ സർക്കാർ ജീവനക്കാർക്കും പ്രബേഷൻ നിർബന്ധം
അബുദാബി ∙ യുഎഇയിൽ അണ്ടർ സെക്രട്ടറി, ഡയറക്ടർ ജനറൽ റാങ്കിൽ നിയമിതരാകുന്നവർ ഒഴിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും പ്രബേഷൻ നിർബന്ധം.

അബുദാബി ∙ യുഎഇയിൽ അണ്ടർ സെക്രട്ടറി, ഡയറക്ടർ ജനറൽ റാങ്കിൽ നിയമിതരാകുന്നവർ ഒഴിച്ച് എല്ലാ സർക്കാർ ജീവനക്കാർക്കും പ്രബേഷൻ നിർബന്ധം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏകീകൃത തൊഴിൽ കരാർ പ്രകാരം പ്രബേഷൻ കാലയളവ് 6 മാസമായിരിക്കും. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ തുല്യകാലയളവിലേക്കു നീട്ടാം.
പുതിയ തൊഴിൽ കരാർ യുഎഇയിലെ സർക്കാർ ജീവനക്കാരായ സ്വദേശികൾക്കും വിദേശികൾക്കും ബാധകമാണ്. തൊഴിലുടമയും ജീവനക്കാരും തമ്മിൽ ധാരണയായി അനുയോജ്യ ജോലിസമയം (ഫ്ലക്സിബിൾ) തിരഞ്ഞെടുക്കാനും അനുമതിയുണ്ട്. അനുരഞ്ജനത്തിലൂടെ പാർട് ടൈം, താൽക്കാലിക ജോലിക്കും സമയം നിശ്ചയിക്കാം.
ജോലിയുടെ സ്വഭാവം, അനുയോജ്യമായ സമയം, തൊഴിൽ കരാർ ദൈർഘ്യം തുടങ്ങിയവ വിശദമാക്കുന്നതാണ് ഏകീകൃത തൊഴിൽ കരാർ എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ) അറിയിച്ചു. കരാർ കാലാവധി 3 വർഷമായിരിക്കും.
തൊഴിൽ ഉടമയുടെ താൽപര്യം അനുസരിച്ച് പുതുക്കാം. പുതിയ തൊഴിൽ കരാർ നിലവിലെ ജീവനക്കാരുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും വ്യക്തമാക്കി.