ദുബായ് ∙ തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാം.

ദുബായ് ∙ തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ തൊഴിലിടങ്ങളിൽ പണിമുടക്കിയതായി പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും പൊതുമാപ്പിൽ രേഖകൾ നിയമാനുസൃതമാക്കാം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല ഗാർഹിക വീസയിലുള്ളവർക്കെതിരെയുള്ള പരാതിയും പൊതുമാപ്പ് കാലത്ത് പരിഹരിക്കാം. വീസ കാലാവധി തീരുകയും മന്ത്രാലയം നൽകിയ വർക്ക് പെർമിറ്റ് റദ്ദാക്കാതെയും കഴിയുന്ന എല്ലാവർക്കും താമസ, തൊഴിൽ രേഖകൾ കുറ്റമറ്റതാക്കാനുള്ള അവസരമാണ് പൊതുമാപ്പെന്ന് മന്ത്രാലയം മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 

ജോലിയിൽ ഹാജരാകുന്നില്ലെന്ന പരാതി നിലനിൽക്കുന്ന തൊഴിലാളികൾക്കും ഈ അവസരത്തിൽ അവർക്കെതിരായ പരാതി പരിഹരിക്കാം. ഇതിനു പുറമെ പുതിയതും പുതുക്കിയതുമായ വർക്ക് പെർമിറ്റ് നൽകുക, വർക്ക് പെർമിറ്റ് റദ്ദാക്കുക, തൊഴിലുടമകൾ നൽകിയ പരാതികളുടെ നിജസ്ഥിതി പരിശോധിച്ച് പരിഹാരം നിർദേശിക്കുക തുടങ്ങിയ സേവനങ്ങളെല്ലാം പൊതുമാപ്പിനോട് അനുബന്ധിച്ചു നൽകുന്നുണ്ട്.

ADVERTISEMENT

വർക്ക് പെർമിറ്റ് കാലാവധിയുള്ളവർക്കെതിരെ തൊഴിൽ നിന്ന് വിട്ട് നിൽക്കുന്നതായി പരാതിയുണ്ടെങ്കിൽ ആദ്യം തൊഴിലുടമയിൽ നിന്നു മന്ത്രാലയം നിജസ്ഥിതി അന്വേഷിക്കും. സ്പോൺസർ തൊഴിലാളിയെ സ്വീകരിക്കാൻ തയാറാണെങ്കിൽ പിഴ കൂടാതെ വീസ പുതുക്കാൻ പൊതുമാപ്പ്‌ കാലത്ത് സാധിക്കും. 

മുൻപ് നൽകിയ പരാതി പിൻവലിക്കാതെ തന്നെ ഇവർ തമ്മിലുള്ള തൊഴിൽ കരാറിനു സാധുതയുണ്ടാകുമെന്നു മന്ത്രാലയം അറിയിച്ചു. പുതിയ തൊഴിൽ കണ്ടെത്തിയിട്ടും പരാതി മൂലം ജോലി മാറാൻ സാധിക്കാത്തവർക്കും പൊതുമാപ്പ് സുവർണാവസരമാകും.

ADVERTISEMENT

പുതിയ തൊഴിലുടമയിലേക്ക് മാറ്റാൻ നിലവിലുള്ള തൊഴിലുടമയുടെ 'പണിമുടക്ക് പരാതി 'പിൻവലിക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കുക. ഇതിനായി പുതിയ തൊഴിലുടമ പുതിയവർക്ക് പെർമിറ്റിനു അപേക്ഷിക്കണം. തൊഴിലാളിയുടെ വർക്ക് പെർമിറ്റ് കാലാവധി ഉണ്ടെങ്കിലും ഇല്ലെങ്കിലും പൊതുമാപ്പിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ സാധിക്കുമെന്നു മന്ത്രാലയം അറിയിച്ചു. തൊഴിലുടമയെ അറിയിക്കാതെ ഏഴു ദിവസത്തിലധികം ജോലിയിൽ നിന്ന് 'മുങ്ങി' നടക്കുന്നവർക്കെതിരെയാണ് ജോലിയിൽ ഹാജരാകുന്നില്ലെന്ന പരാതി നൽകുന്നത്.

English Summary:

UAE Amnesty programme for workers