മുടങ്ങരുത് പഠനം: വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബി; 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം
അബുദാബി ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബിയിൽ 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു.

അബുദാബി ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഫീസ് കുടിശിക അടയ്ക്കാൻ അബുദാബിയിൽ 10 കോടി ദിർഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചു. വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് നടപടി. എമിറേറ്റിലെ വിദേശികൾ ഉൾപ്പെടെയുള്ള 6000 വിദ്യാർഥികൾക്ക് ഇത് ഗുണകരമാകും. ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന ക്യാംപെയ്നിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹകരിക്കാം. നിർധന വിദ്യാർഥികൾക്ക് പഠനം ഉറപ്പാക്കുന്നതിനൊപ്പം പഠനോപകരണങ്ങൾ നൽകുന്നതിനും അർഹതപ്പെട്ട സ്കൂളുകളുടെ പ്രവർത്തന ചെലവ് കണ്ടെത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
അപേക്ഷിക്കാൻ
www.maan.gov.ae വെബ്സൈറ്റിൽ ടുഗെദർ ഫോർ എജ്യുക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താണ് അപേക്ഷിക്കേണ്ടത്. അപേക്ഷ പരിശോധിച്ച് അന്തിമ പട്ടിക തയാറാക്കിയാണ് സഹായ വിതരണം. കുറഞ്ഞ വരുമാനക്കാരായ ആയിരക്കണക്കിന് കുടുംബങ്ങളിലെ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച ക്യാംപെയ്ൻ രാജ്യത്തിന്റെ ദാന, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണെന്ന് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി അൽ ഖൂരി പറഞ്ഞു.