യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും.

യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ 2025 ലെ ഹജ് റജിസ്ട്രേഷൻ നാളെ(19) ആരംഭിക്കും. യുഎഇയിൽ നിന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാർക്ക് ഈ മാസം 30 വരെ തീർഥാടനത്തിനായി റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ  അറിയിച്ചു. സ്മാർട്ട് ആപ് വഴിയോ ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്സ്, എൻഡോവ്മെന്‍റ്സ് ആൻഡ് സകാത്ത് (ഔഖാഫ് യുഎഇ) വെബ്സൈറ്റിലോ റജിസ്ട്രേഷൻ പൂർത്തിയാക്കാം.

∙ഔഖാഫിൽ റജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനകൾ
12 വയസ്സ് പിന്നിട്ട യുഎഇ സ്വദേശികളായിരിക്കണം. കുറഞ്ഞത്  അഞ്ച് സീസണുകളിൽ ഹജ് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. ആദ്യമായി തീർഥാടനത്തിന് പോകുന്ന ഭിന്നശേഷിക്കാർ, ഭേദമാകാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, അവരുടെ ബന്ധുക്കൾ, കൂട്ടുകാർ എന്നിവർക്ക് മുൻഗണന നൽകും.

Image Credit: SPA
ADVERTISEMENT

അടുത്ത വർഷത്തെ ഹജിനായി യുഎഇയിൽ 6,228 തീർഥാടകർക്കുള്ള സ്ലോട്ടുകൾ ഉണ്ടായിരിക്കും. ഇത് സൗദിയിലെ ഹജ് കാര്യ അധികാരികൾ അനുവദിച്ച ക്വാട്ടയാണ്.  തീർഥാടകർക്ക് മെഡിക്കൽ, നിയമ, ലോജിസ്റ്റിക് സേവനങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സൗദി അധികൃതരുമായി സഹകരിച്ച് ഔഖാഫ് യുഎഇ ഹജ് പെർമിറ്റുകളും 'നുസുക്' കാർഡുകളും നൽകും.  നിർദ്ദിഷ്‌ട മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുന്നതിനായി അതോറിറ്റി ഹജ് ക്യാംപെയ്നുകളുടെയും അവരുമായി ബന്ധപ്പെട്ട എല്ലാ ടീമുകളുടെയും പതിവ് വിലയിരുത്തലുകൾ നടത്തും.

Image Credit: SPA

രാജ്യത്തെ തീർഥാടകരെ നയിക്കാൻ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കും. സീസണിൽ തീർഥാടകർക്കായി പ്രത്യേക ഹോട്ട്‌ലൈനുകൾ സജ്ജീകരിക്കും. ഈ വർഷം ഏകദേശം 18 ലക്ഷം തീർഥാടകർ ഹജ് നിർവഹിച്ചതായാണ് റിപോർട്ട്. 16 ലക്ഷം പേർ സൗദിക്ക് പുറത്ത് നിന്ന് വന്നവരാണ്.  ഇസ്​ലാമിന്‍റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്, അത് ചെയ്യാൻ കഴിവുള്ള എല്ലാ മുസ്‌ലിംകൾക്കും ഒരിക്കലെങ്കിലും നിർവഹിക്കണമെന്നത് നിർബന്ധമാണ്.

Image Credit: SPA
ADVERTISEMENT

∙യുഎഇ ഹജ് പെർമിറ്റ് സ്വദേശികൾക്ക് മാത്രം
സാധാരണഗതിയിൽ യുഎഇ ഹജ് പെർമിറ്റ് നൽകുന്നത് എമിറാത്തികൾക്ക് മാത്രമാണ്.  പ്രവാസികൾ സ്വന്തം രാജ്യങ്ങളുടെ ക്വാട്ട പ്രയോജനപ്പെടുത്തുകയും അവിടുത്തെ നടപടിക്രമങ്ങൾ പാലിക്കുകയും വേണം. സാധാരണയായി ലൈസൻസുള്ള ടൂർ ഓപറേറ്റർമാർ വഴിയാണ് തീർഥാടനത്തിന് പോകുന്നത്. അതിന്‍റെ പട്ടിക ജനറൽ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്‍റ‌ിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വീസ ചെലവുകൾ, ഹോട്ടലുകൾ, ഗതാഗതം, ഭക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന എല്ലാ ഹജ് പാക്കേജുകളും ഓപറേറ്റർമാർ വാഗ്ദാനം ചെയ്യുന്നു.

English Summary:

Hajj registration for 2025 in UAE will start tomorrow

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT