മസ്‌കത്ത് ∙ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 20ന് പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും ഈ മാസം 20 വെള്ളിയാഴ്ച അൽ ഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും.

മസ്‌കത്ത് ∙ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 20ന് പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും ഈ മാസം 20 വെള്ളിയാഴ്ച അൽ ഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 20ന്. കൂട്ടായ്മയുടെ ഓണവും പതിനൊന്നാം വാർഷികവും ഈ മാസം 20 വെള്ളിയാഴ്ച അൽ ഫലാജ് ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കും. ദേശീയ അവാർഡ് ജേതാവും അഭിനേത്രിയുമായ അപർണ ബാലമുരളിയാണ് മുഖ്യാതിഥി.

കൂട്ടായ്മയുടെ ഈ വർഷത്തെ സാംസ്‌കാരിക അവാർഡ് പ്രസിഡന്റ് പി. ശ്രീകുമാർ അപർണ ബാലമുരളിക്ക് സമർപ്പിക്കും. പാലക്കാട് ജില്ലയുടെ സമ്പന്നമായ സംസ്‌കാരവും കലാരൂപങ്ങളും അടങ്ങിയ 'കരിമ്പനക്കാറ്റ്' എന്ന ദൃശ്യാവിഷ്‌കാരം കാണികൾക്ക് ഏറെ ഹൃദ്യമായ അനുഭവം പങ്കുവയ്ക്കുന്നതായിരിക്കും.

ADVERTISEMENT

യുവ ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിവരും സംഗീതജ്ഞരായ ബാല മുരളിയും പാലക്കാട് മുരളിയും  ചേർന്നൊരുക്കുന്ന രണ്ടു മണിക്കൂർ നീണ്ട സംഗീത നിശയാണ് പരിപാടിയുടെ പ്രധാന ആകർഷണം. 2013 മുതൽ മസ്‌കത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പാലക്കാട് ഫ്രണ്ട്‌സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ്.

പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജനറൽ സെക്രട്ടറി ജിതേഷ്, ട്രഷറർ ജഗദീഷ്, വനിത വിഭാഗം കോർഡിനേറ്റർ ചാരുലത ബാലചന്ദ്രൻ, പ്രോഗ്രാം കൺവീനർ വൈശാഖ്, സുരേഷ് ബാബു, പ്രവീൺ, ശ്രീജിത്ത് നായർ, പ്രസന്നകുമാർ, വിനോദ് പട്ടത്തിൽ, നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

English Summary:

Palakkad Friends Association's Onam Celebration on Friday, September 20th