റിയാദ് ∙ 'റിയാദ് ലൈറ്റ് ഫെസ്റ്റിവൽ 2024' നവംബർ 28 മുതൽ ഡിസംബർ 14 വരെ റിയാദിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

റിയാദ് ∙ 'റിയാദ് ലൈറ്റ് ഫെസ്റ്റിവൽ 2024' നവംബർ 28 മുതൽ ഡിസംബർ 14 വരെ റിയാദിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 'റിയാദ് ലൈറ്റ് ഫെസ്റ്റിവൽ 2024' നവംബർ 28 മുതൽ ഡിസംബർ 14 വരെ റിയാദിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 'റിയാദ് ലൈറ്റ് ഫെസ്റ്റിവൽ 2024' നവംബർ 28 മുതൽ ഡിസംബർ 14 വരെ റിയാദിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫെസ്റ്റിവലിന്റെ നാലാമത് എഡിഷനിൽ സൗദിയിലെയും രാജ്യാന്തര തലങ്ങളിലെയും പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന 60 ലധികം കലാസൃഷ്ടികൾ അരങ്ങേറും.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ 2019 മാർച്ച് 19 ന് സൽമാൻ രാജാവ് ആരംഭിച്ച 'ഫോർ ഗ്രാൻഡ് റിയാദ് പ്രോജക്ട്സ്' എന്നതിലെ 'റിയാദ് ആർട്ട്' പ്രോഗ്രാമിന്റെ പ്രോജക്ടുകളിൽ ഒന്നാണ് 'റിയാദ് ലൈറ്റ് ഫെസ്റ്റിവൽ 2024'. സൗദി വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി തലസ്ഥാനത്തെ താമസക്കാർക്കും സന്ദർശകർക്കും ഇടയിൽ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആധികാരികതയും ആധുനികതയും സമന്വയിപ്പിക്കുന്ന ഒരു ഓപ്പൺ ആർട്ട് ഗാലറിയായി റിയാദിനെ മാറ്റുക എന്നതാണ് ലക്ഷ്യം.

ADVERTISEMENT

ലോകമെമ്പാടുമുള്ള ലൈറ്റ് ആർട്ട് വർക്കുകളിൽ ഏറ്റവും പ്രമുഖരായ   പ്രതിഭകളുള്ള  ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമാണ് 'ലൈറ്റ് ഓഫ് റിയാദ്' എന്ന് സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ ഫർഹാൻ പറഞ്ഞു. 

റിയാദിലെ കലാപരവും സർഗ്ഗാത്മകവുമായ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന കലാസൃഷ്ടികൾ, ആഗോള കലാ രംഗം ഭൂപടത്തിൽ നഗരത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും അവിടുത്തെ താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും സഹായിക്കുന്നു.

ADVERTISEMENT

ആഗോള കലാരംഗത്ത് സൗദി അറേബ്യയെ മുൻനിരയിൽ നിർത്തുന്നതിന് സംഭാവന നൽകിയ സൗദി നേതൃത്വത്തിൽ നിന്ന് വിവിധ സാംസ്കാരിക കലാ പരിപാടികൾക്കും പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന ഉദാരമായ പിന്തുണയുടെയും രക്ഷാകർതൃത്വത്തിന്റെയും വിപുലീകരണമാണ് ഈ പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Riyadh Light Festival 2024 to kick off on November 28