ദുബായ് ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ മക്തൂം പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടച്ചിരിക്കും. വാരാന്ത്യദിനമായ ഞായറാഴ്ചകളിൽ 24

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അൽ മക്തൂം പാലം 2025 ജനുവരി 16 വരെ ഭാഗികമായി മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ മക്തൂം പാലം തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടച്ചിരിക്കും. വാരാന്ത്യദിനമായ ഞായറാഴ്ചകളിൽ 24 മണിക്കൂറും അടയ്ക്കുന്നതാണ്. വാഹനമോടിക്കുന്നവർ യാത്ര നേരത്തെ ആസൂത്രണം ചെയ്ത് ബദൽ പാതകൾ കണ്ടെത്തണമെന്ന് അഭ്യർഥിച്ചു.

മക്തൂം പാലം വഴിയല്ലാതെ എങ്ങനെ പോകും? ഇതര റൂട്ടുകൾ ഇതാ:  
ദെയ്റ മുതൽ ബർ ദുബായ് വരെ:  ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി പാലം വഴി. ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ വഴി. 

ADVERTISEMENT

ബനിയാസ് റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം വഴി. 

ബനിയാസ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, റിബാറ്റ് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിങ് പാലം വഴി.

ADVERTISEMENT

ബർ ദുബായ് മുതൽ ദെയ്‌റ വരെ:  
താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ് അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ വഴി. ഉൗദ് മെത്ഹ റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം വഴി.  ഉൗദ്   മെത്ഹ , അൽ ഖൈൽ റോഡിലൂ ബിസിനസ് ബേ ക്രോസിങ് പാലം വഴി.

English Summary:

Al Maktoum Bridge will be partially closed until January 16, 2025