ആരോഗ്യപ്രശ്നങ്ങളിലും നിയമക്കുരുക്കിലുമകപ്പെട്ട പ്രവാസി നാടണഞ്ഞു
മനാമ ∙ ആരോഗ്യപ്രശ്നങ്ങളിലും നിയമ കുരിക്കിലും പെട്ട പ്രവാസി ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങി. ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന എറണാകുളം കൂവള്ളിൽ സ്വദേശി കൊളപ്പിള്ളിൽ രാഘവൻ സന്തോഷാണ് (52) നീണ്ട കാലത്തെ നിയമ കുരുക്കിൽ നിന്നും മോചനം നേടി നാടണഞ്ഞത്. ഒന്നിലധികം യാത്ര വിലക്കുകളും

മനാമ ∙ ആരോഗ്യപ്രശ്നങ്ങളിലും നിയമ കുരിക്കിലും അകപ്പെട്ട പ്രവാസി ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങി. ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന എറണാകുളം കൂവള്ളിൽ സ്വദേശി കൊളപ്പിള്ളിൽ രാഘവൻ സന്തോഷാണ് (52) നീണ്ട കാലത്തെ നിയമ കുരുക്കിൽ നിന്നും മോചനം നേടി നാടണഞ്ഞത്.
ഒന്നിലധികം യാത്ര വിലക്കുകളും മൂന്ന് കേസുകളും മൂന്നുവർഷത്തെ തടവ് ശിക്ഷയുമായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത് എന്നാൽ നിരവധി ആരോഗ്യപ്രശ്നങ്ങളിൽ പെട്ട് സൽമാനിയ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്‌ഥിതി ബോധ്യപ്പെടുത്തി പ്രവാസി ലീഗൽ സെൽ ഇദ്ദേഹത്തിന് വേണ്ടി നൽകിയ ദയാ ഹർജി കോടതി അനുഭാവ പൂർവ്വം പരിഗണിക്കുകയും അദ്ദേഹത്തിന്റെ പേരിലുള്ള തടവ് ശിക്ഷ റദ്ദ് ചെയ്യുകയുമായിരുന്നു.
സന്തോഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടിരുന്നു. പ്രവാസി സെല്ലിനോടൊപ്പം ചാപ്റ്റർ പ്രസിഡന്റ് കൂടിയായ സുധീർ തിരുനിലത്ത്, ഹോപ്പ് ജീവകാരുണ്യ സംഘടനാ പ്രവർത്തകരായ സാബു ചിറമേൽ, ഫൈസൽ പാട്ടാണ്ടി, അസ്കർ പൂഴിതല, കെ ടി സലീം, എം എം ടീം, വോയിസ് ഓഫ് ബഹ്‌റൈൻ , കണ്ണൂർ ഫ്രണ്ട്‌സ് അംഗങ്ങൾ എന്നിവരാണ് സന്തോഷിനെ നാട്ടിലേക്ക് അയക്കാനുള്ള ദൗത്യത്തിന് ചുക്കാൻ പിടിച്ചത്. ഇന്ത്യൻ എംബസി അധികൃതരുടെയും സൽമാനിയ മെഡിക്കൽ ടീമിന്റെയും സൽമാനിയ ഹോസ്പിറ്റലിലെ നഴ്സുമാരുടെയും സമയോചിതമായ ഇടപെടലും സന്തോഷിന്റെ സ്വദേശത്തേക്കുള്ള മടക്കത്തിന് സഹായകരമായി. നാട്ടിൽ അദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിക്കുന്നതിനായി നോർക്കയുടെ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും തുടർ ചികിത്സയ്ക്കായി അപേക്ഷി നൽകിയിട്ടുണ്ടെന്നും സുധീർ തിരുനിലത്ത് അറിയിച്ചു.