ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം.

ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ. ദുബായിലെ മലയാളി വ്യവസായി സാക്ക് ഫൈസലാണ് ഈ സ്റ്റാർട്ടപ് ആശയത്തിനു പിന്നിൽ. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനം ബോഡിയും ഷാസിയും അതേപടി നിലനിർത്തി പൂർണമായും ഇലക്ട്രോണിക് വാഹനമായി മാറ്റിയെടുക്കുന്നതാണ് സാക്കിന്റെ സ്റ്റാർട്ടപ് ഐഡിയ.

ആക്രികളായി മാറുന്ന വാഹനങ്ങളെ പ്രകൃതിക്കു ദോഷമില്ലാതെ പുനർ ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് പീക്ക് മൊബിലിറ്റി എന്ന കമ്പനിയിലേക്കും അതുവഴി ഇലക്ട്രിക് കാറുകൾ എന്ന ആശയത്തിലേക്കും എത്തിയത്. വർഷം തോറും ലക്ഷക്കണക്കിനു വാഹനങ്ങളാണ് ആക്രികളായി തള്ളുന്നത്. വൻകിട രാജ്യങ്ങൾ ഉപയോഗിച്ചു തള്ളുന്ന വാഹനങ്ങൾ വികസ്വര രാജ്യങ്ങളിൽ പൊളിക്കാനെത്തിക്കുന്നതും അതിന്റെ പേരിലുള്ള അന്തരീക്ഷ മലിനീകരണവും വലിയ നയതന്ത്ര പ്രശ്നങ്ങളിലേക്കു വരെ രാജ്യങ്ങളെ തള്ളി വിടുന്ന സാഹചര്യത്തിലാണ് എല്ലാ പ്രശ്നങ്ങൾക്കും കൂടി സാക്കിന്റെ വക ഒറ്റമൂലി. പെട്രോൾ, ഡീസൽ എൻജിനുകൾ മാറ്റി ഇലക്ട്രിക് എൻജിനുകളാക്കുന്നതിനൊപ്പം പഴയ വാഹനങ്ങളെ പുതുമോടിയിൽ പുറത്തിറക്കാനും സാക്കിന്റെ സ്റ്റാർട്ടപ് കമ്പനിക്കു കഴിയും. 

ADVERTISEMENT

കാലഹരണപ്പെട്ടു പോകുന്ന വാഹനങ്ങൾക്കു രണ്ടാം ജന്മം നൽകുക മാത്രമല്ല, ഇതിലൂടെ സാധിക്കുന്നത്. പുതിയ വാഹനം ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളും വിഭവ നഷ്ടവും ഇവിടെ പരിഹരിക്കുന്നു. പെട്രോളിയം ഇന്ധനത്തിലൂടെ ഓടുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നതിലൂടെ കാർബൺ പുറന്തള്ളൽ പ്രശ്നമെന്ന മഹാവിപത്തിനെ പിടിച്ചു കെട്ടുക കൂടിയാണിവിടെ. വൈദ്യുത ഇന്ധനത്തിലൂടെ പുനർജന്മം നൽകുന്ന കാറുകളെ കഴിഞ്ഞ കാലാവസ്ഥ ഉച്ചകോടിയിലാണ് സാക്ക് അവതരിപ്പിച്ചത്. ഇപ്പോൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട് ഉച്ചകോടിയിൽ കൂടുതൽ മികച്ച മാതൃക പീക്ക് മൊബിലിറ്റി ലോകത്തിനു കാട്ടിക്കൊടുക്കുന്നു. 

പീക് മൊബിലിറ്റിയുടെ റീ കാറുമായി സാക്ക് ഫൈസൽ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ടൊയോട്ടാ കാംറിയുടെ പെട്രോൾ കാറിനെ ഇലക്ട്രിക് കാറായി രൂപ പരിണാമം വരുത്തിയാണ് പീക്ക് മൊബിലിറ്റി അവതരിപ്പിച്ചിരിക്കുന്നത്. ആശയത്തിനു വൻ സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ പെട്രോൾ കാറുകൾക്ക് പുനർജന്മം നൽകാൻ സാക്കും സംഘവും തീരുമാനിച്ചു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ‘ഇവി’ പുനർജന്മം കൂടുതൽ സജീവമാക്കാൻ കമ്പനി തീരുമാനിച്ചു. അടുത്ത വർഷം പകുതിയോടെ പഴയ കാറുകളുടെ ഇവി രൂപങ്ങൾ വിപണിയിൽ എത്തും. നിങ്ങളുടെ വാഹനം ഏതുമാകട്ടെ അതിനെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഇവരുടെ സാങ്കേതിക വിദ്യയ്ക്കാവും. 

ADVERTISEMENT

നിലവിലെ വാഹനത്തിന്റെ ബോഡിയും ഷാസിയും അതേപടി ഉപയോഗിക്കുന്നതിനാൽ നിർമാണ ചെലവിൽ 30% ലാഭമാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ വാഹനം നിർമിക്കുന്നതിന് ആവശ്യമാകുന്ന സമയത്തിന്റെ 80 ശതമാനവും ഇവിടെ ലാഭം. ചുരുക്കത്തിൽ, പുതിയ ഇലക്ട്രിക് വാഹനം നിർമിക്കുന്നതിന്റെ പകുതി സമയവും ചെലവും മാത്രമേ, നിലവിലെ വാഹനം പുനർ നിർമിക്കുന്നതിന് ആവശ്യമായി വരു. പണമോ തുച്ഛം, ഗുണമോ മെച്ചം. 

പീക്ക് മൊബിലിറ്റിയുടെ വാഹനങ്ങൾക്ക് റീകാർ .03 എന്നാണ് പേരു നൽകിയിരിക്കുന്നത്. വീണ്ടും ഉപയോഗപ്പെടുത്തുന്ന വാഹനം എന്നതു തന്നെയാണ് റീ കാർ എന്നതു കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്. റീകാറുകൾക്ക് ഒറ്റത്തവണ ചാർജിങ്ങിൽ 300 കിലോമീറ്ററാണ് മൈലേജ്. വണ്ടി പൂർണമായും പുനർ നിർമിക്കും എന്നതിനാൽ, പഴയ വാഹനത്തിൽ പോകുന്നുവെന്ന തോന്നൽ മനസിൽ പോലും ഉണ്ടാകില്ല. അന്തരീക്ഷ മലിനീകരണം പൂജ്യത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ടു യുഎഇ നടപ്പാക്കുന്ന െനറ്റ് സീറോ പ്രചാരണ പരിപാടികളോടു ചേർന്നു നിൽക്കുന്നതാണ് സാക്കിന്റെ പീക്ക് മൊബിലിറ്റി കമ്പനിയുടെ ആശയം. 

പീക്ക് മൊബിലിറ്റിയുടെ റീകാർ മാതൃക. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ADVERTISEMENT

നിലവിൽ റോഡിലൂടെ ഓടുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി വൈദ്യുതീകരിച്ചാൽ, അടുത്ത ആറു വർഷത്തിനകം തന്നെ അന്തരീക്ഷ മലീകരണ തോതിൽ 23 ശതമാനം കുറവുണ്ടാക്കാൻ കഴിയുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. പുതിയ പുതിയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു പകരം, നിലവിലുള്ളവ തന്നെ പുതുക്കിയിറക്കുക എന്ന ആശയം, യുഎഇ മുന്നോട്ടു വയ്ക്കുന്ന സുസ്ഥിരതാ പദ്ധതികളോടും ചേർന്നു നിൽക്കുന്നവയാണ്. ഒരു ലക്ഷം ദിർഹത്തിനു (22.25 ലക്ഷം രൂപ) മുകളിലാണ് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ വിലയെങ്കിൽ പുനർ നിർമിക്കുന്നവ 70000 ദിർഹത്തിന് (15 ലക്ഷം രൂപ) വിപണിയിൽ എത്തും. 

കേരളത്തിലും പിന്നീട്, മധ്യ – പൗരസ്ത്യ രാജ്യങ്ങളിലും വ്യവസായ സാമ്രാജ്യം തീർത്ത പികെ സ്റ്റീൽസ് – കെഫ് ഹോൾഡിങ്സ് കൂടുംബത്തിലെ മൂന്നാം തലമുറയാണ് സാക്ക് ഫൈസൽ. മുത്തച്ഛൻ പി.കെ. അഹമ്മദ് സ്ഥാപിച്ച പികെ സ്റ്റീൽസും പിതാവ് ഫൈസൽ കോട്ടിക്കൊള്ളോൻ സ്ഥാപിച്ച കെഫ് ഹോൾഡിങ്സും വ്യവസായ മേഖലയിലെ വമ്പൻ കമ്പനികളായി തല ഉയർത്തി നിൽക്കുമ്പോഴാണ് പുതിയ തലമുറയുടെ പ്രതിനിധി സാക്കിന്റെ പീക്ക് മൊബിലിറ്റി വാഹന നിർമാണ മേഖലയിലേക്കു ചുവടു വയ്ക്കുന്നത്.  

ദുബായ് ആസ്ഥാനമായ പീക്ക് മൊബിലിറ്റി ഇലക്ട്രിക് വാഹന നിർമാണ മേഖലയുടെ തലക്കുറി മാറ്റിയെഴുതുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 4 വർഷം മുൻപ് തുടങ്ങിയ കമ്പനിയുടെ ആശയങ്ങൾ ഇതിനോടകം തന്നെ യുഎഇ സ്വീകരിച്ചു കഴിഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ റീകാറുകൾ വിപണിയിൽ എത്തുന്നതോടെ വാഹന വിപണിയിലെ വിപ്ലവകരമായ മാറ്റത്തിന്റെ തുടക്കമായി അതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

English Summary:

Young Malyali Entrepreneur Zach Faizal's Dubai Start-up Offers Electric Cars at Half the Price of New Models