ദുബായ് ∙ പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്.

ദുബായ് ∙ പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പൊതു സുരക്ഷ വർധിപ്പിക്കാനും അടിയന്തര പ്രതികരണ സമയം കുറയ്ക്കാനും ലക്ഷ്യമിട്ട് വർഷാവസാനത്തോടെ ഡ്രോൺ യൂണിറ്റുകൾ എട്ടായി ഉയർത്തുമെന്ന് ദുബായ് പൊലീസ്. താമസക്കാരുടെ സ്വകാര്യത ലംഘിക്കാത്ത വിധത്തിലാകും പ്രവർത്തനങ്ങൾ.

അടിയന്തര സാഹചര്യങ്ങളിൽ ലക്ഷ്യത്തിലേക്ക് കുതിച്ച് പ്രാഥമിക വിവരങ്ങൾ അധികൃതർക്കു കൈമാറുന്നതാണ് ഡ്രോൺബോക്സ് സിസ്റ്റം. 2021ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിചയപ്പെടുത്തിയ ഡ്രോൺ ബോക്സിന്റെ വിജയത്തെ തുടർന്നാണ് കൂടുതൽ ഡ്രോണുകൾ സേവനത്തിന് ഇറക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

സ്വയം നിയന്ത്രിത ഡ്രോണുകൾ ദുരന്ത സ്ഥലങ്ങളിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച് ചിത്രവും ദൃശ്യവും സഹിതമുള്ള വിവരങ്ങൾ ഉടനടി പൊലീസിന് കൈമാറുന്നു. ദൃശ്യങ്ങൾ തൽസമയം കാണാനുള്ള സംവിധാനത്തിലൂടെ അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി തയാറെടുപ്പോടുകൂടി സുരക്ഷാ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും എത്രയും വേഗം എത്തിക്കാൻ സാധിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഓപ്പറേഷനിലെ എയർക്രാഫ്റ്റ് സിസ്റ്റംസ് സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു. 

ഡ്രോൺ സേവനം വ്യാപിപ്പിച്ച് മനുഷ്യ ഇടപെടൽ കുറച്ചുകൊണ്ട് കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. അഗ്നിബാധ, മഴ, പ്രളയം തുടങ്ങിയ സാഹചര്യങ്ങളിൽ കാണാതായവരെ കണ്ടെത്താനും സഹായിക്കും. ബാറ്ററി ശേഷി കുറവാണെന്നു സ്വയം തിരിച്ചറിയുന്ന ഡ്രോൺ അതു മാറ്റി സ്ഥാപിക്കുന്നതിനായി ബേസ് സ്റ്റേഷനിലേക്കു സ്വമേധയാ മടങ്ങും. 

ADVERTISEMENT

മെച്ചപ്പെട്ട സേവനത്തിന് നൂതന ഡ്രോണുകളെ വിന്യസിച്ച ആദ്യ ആഗോള ഏജൻസികളിൽ ഒന്നാണ് ദുബായ് പൊലീസ്. ഗതാഗത തിരക്ക് നിരീക്ഷിക്കാനും പ്രശ്നപരിഹാരം നിർദേശിക്കാനും ഇവയ്ക്കു സാധിക്കും. സംവിധാനം സമഗ്രമായി ഉപയോഗപ്പെടുത്തുന്നതിന് ഡ്രോൺ ഓപ്പറേറ്റർമാർക്ക് സമഗ്ര പരിശീലനം നൽകുന്നതായും സൂചിപ്പിച്ചു. ഡ്രോൺ സേവനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനായി ക്യാംപെയ്ൻ നടത്തുമെന്നും ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു. നീല പശ്ചാത്തലത്തിൽ പൊലീസിന്റെ ലോഗോ ആലേഖനം ചെയ്ത ഡ്രോണുകൾ എളുപ്പം തിരിച്ചറിയാം.

English Summary:

Dubai Police to Increase Drone Units by End of 2024; Operations will not Violate Residents' Privacy