കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ അറസ്റ്റില്‍
കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. കുവൈത്ത്-ഇറാഖ് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ഭാരവാഹികള്‍ അറസ്റ്റില്‍. കുവൈത്ത്-ഇറാഖ് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കെഎഫ്എ മുന്‍ പ്രസിഡന്റ്, ഡെപ്യൂട്ടി, സെക്രട്ടറി ജനറല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം ഞായറാഴ്ച വരെ ഇവർ കസ്റ്റഡിയിൽ തുടരും. മത്സരവുമായി ബന്ധപ്പെട്ട് രാജ്യതാല്‍പര്യം സംരക്ഷിക്കാതെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയത്, അയല്‍ രാജ്യവുമായുള്ള ബന്ധത്തിന് ദോഷകരമാണന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ മുന്‍ ഭാരവാഹികള്‍ ഇത് നിഷേധിച്ചു. പിന്നാലെയാണ് പ്രധാനപ്പെട്ട ഭാരവാഹികളായിരുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കിയത്.
ഈ മാസം പത്തിനായിരുന്നു അര്‍ദിയായിലെ ജാബര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ യോഗ്യത മത്സരം നടന്നത്.