ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സേവന സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി. ബി.എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി, "കരിയർ കണക്ട്" എന്ന പേരിൽ ദ്വൈവാര കരിയർ ക്ലിനിക്കുകൾ ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സേവന സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐസി ബിഎഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി, "കരിയർ കണക്ട്" എന്ന പേരിൽ ദ്വൈവാര കരിയർ ക്ലിനിക്കുകൾ ആരംഭിച്ചു. സെൻ്റർ ഫോർ ഇൻഫോർമേഷൻ ആൻഡ്  ഗൈഡൻസ് ഇന്ത്യ (സിജി ഖത്തർ) യുമായി സഹകരിച്ചാണ് കരിയർ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.

 ഇന്ത്യൻ അംബാസ്സഡർ  വിപുൽ, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.  ഖത്തറിലെ തൊഴിലാളി സമൂഹത്തിന് "കരിയർ കണക്ട്" വലിയ സഹായകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും ഉള്ള പുതിയ അവസരങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക വഴി നാട്ടിലുള്ള അവരുടെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസ - തൊഴിൽ പാതകൾ തിരഞ്ഞെടുക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സിവിൽ സർവ്വീസ് പരീക്ഷാർത്ഥികൾക്കുള്ള കരിയർ ക്ലിനിക്കുകൾ കൂടി ആരംഭിക്കുന്നതിനെപ്പറ്റി ഐസിബിഎഫും സിജി ഖത്തറും ചിന്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറിയും ഐസിബിഎഫ് കോഓർഡിനേറ്റിങ് ഓഫിസറുമായ ഐഷ് സിംഗാളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. സിജി ഖത്തർ ചെയർമാനും, ഐഎസ്‌സി പ്രസിഡൻ്റുമായ ഇ.പി. അബ്ദുൾ റഹ്മാൻ, വൈസ് ചെയർമാൻ അഡ്വ. ഇസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതവും   സെക്രട്ടറി ടി. കെ. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

 എല്ലാ മാസത്തിൻ്റെയും രണ്ടാമത്തെ വെള്ളിയാഴ്ചകളിലും, നാലാം ശനിയാഴ്ചകളിലും നടക്കുന്ന "കരിയർ കണക്ട്" ക്ലിനിക്കുകളിൽ റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 6683 6004, 6610 0744 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

English Summary:

ICBF has Started Career Guidance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT