ശ്രവണ സഹായ പദ്ധതിയുമായി ദുബായ്; കേട്ടറിഞ്ഞ് 130 കുഞ്ഞുങ്ങൾ
ദുബായ് ∙ ആരോഗ്യ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ ശ്രവണ സഹായ പദ്ധതി വഴി 130 പ്രവാസി കുട്ടികൾക്കു കേൾവി തിരിച്ചു കിട്ടി.

ദുബായ് ∙ ആരോഗ്യ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ ശ്രവണ സഹായ പദ്ധതി വഴി 130 പ്രവാസി കുട്ടികൾക്കു കേൾവി തിരിച്ചു കിട്ടി. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ കുഞ്ഞുങ്ങൾക്കായി 6 വർഷം മുൻപാണ് മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചത്. 1.95 കോടി ദിർഹമാണ് പദ്ധതിക്കായി ചെലവഴിച്ചതെന്നു പൊതു ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽ റൻദ് അറിയിച്ചു. ഒരു ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷം ദിർഹമാണ് ചെലവ്.
ഈ ചികിത്സാ ചെലവ് താങ്ങാനാകാത്ത പ്രവാസി കുട്ടികളെയാണ് മന്ത്രാലയം പദ്ധതിയുടെ ഭാഗമായി പരിഗണിച്ചത്. ജിസിസി രാജ്യങ്ങളിലെ വിദഗ്ധരായ ഇഎൻടി ഡോക്ടർമാരുടെ സഹകരണത്തോടെ ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ചെലവ് വഹിക്കാൻ റെഡ് ക്രെസന്റും മറ്റു സർക്കാർ സന്നദ്ധ സംഘടനകളും പദ്ധതിക്കൊപ്പമുണ്ട്.
പൂർണമായും കേൾവി നഷ്ടപ്പെട്ടവരും പരിമിത ശ്രവണ ശേഷിയുള്ളവരും പദ്ധതി വഴി ചികിത്സ തേടുന്നുണ്ട്. 6 മാസം മുതൽ 4 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ഇതിനോടകം സുഖപ്പെടുത്തിയത്. യുഎഇയിലെ താമസക്കാരിൽ 4 ശതമാനം കേൾവി കുറഞ്ഞവരോ തീരെ കേൾവിയില്ലാത്തവരോ ആണെന്നാണ് കണക്ക്. ഇതിൽ നല്ലൊരു ഭാഗം കുഞ്ഞുങ്ങളാണ്.