നുഴഞ്ഞുകയറുന്നവര്‍ക്കും ഇവരെ സംരക്ഷിക്കുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്.

നുഴഞ്ഞുകയറുന്നവര്‍ക്കും ഇവരെ സംരക്ഷിക്കുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ നുഴഞ്ഞുകയറുന്നവര്‍ക്കും ഇവരെ സംരക്ഷിക്കുന്നവര്‍ക്കും തൊഴില്‍ നല്‍കുന്നവര്‍ക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. പാസ്‌പോര്‍ട്ട് അടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് നിലനില്‍ക്കുന്നതെന്നും ക്യാപ്റ്റന്‍ സഈദ് സലിം അല്‍ മഹ്‌റാസി പറഞ്ഞു.

ഒമാന്‍ ഫോറിനേഴ്‌സ് റെസിഡന്‍സി നിയമം അനുസരിച്ച്, അനധികൃതമായി പ്രവേശിക്കുന്നയാള്‍ക്ക് 100നും 500 റിയാലിനും ഇടയില്‍ പിഴയും ഒരു മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കൂടാത്തതുമായ തടവും ശിക്ഷയായി ലഭിക്കും. ഇത്തരക്കാര്‍ക്ക് ജോലി നല്‍കുകയോ താമസ സൗകര്യം ഒരുക്കുകയോ ചെയ്യുന്നവര്‍ക്ക് 1,000 റിയാലിനും 2,000 റിയാലിനും ഇടയില്‍ പിഴയും ഏകദേശം 10 മുതല്‍ ഒരുമാസം വരെ തടവും ശിക്ഷയും ലഭിക്കും.

ADVERTISEMENT

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും നുഴഞ്ഞുകയറ്റക്കാരെ ജോലിക്കെടുക്കുന്നുണ്ട്. ഇവരില്‍ പലരും കുറ്റകൃത്യങ്ങൾ ചെയ്തവരോ അവരുടെ സ്വന്തം രാജ്യത്തുള്ള  അധികാരികൾ അന്വേഷിക്കുന്ന വ്യക്തികളോ ആയിരിക്കാം.  മയക്കുമരുന്ന് പോലുളള കള്ളകടത്തുകളും ഇവര്‍ക്കുണ്ടായേക്കാമെന്നും ഇത് വലിയ അപകടമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങള്‍ക്കായി അദ്ദേഹത്തെ റഫര്‍ ചെയ്യുമെന്നും ആര്‍ഒപി അറിയിച്ചു.

English Summary:

Royal Oman Police warns of infiltration risks, highlights legal penalties