അബുദാബി ∙ രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു പുതിയ ഏജൻസിയെ രൂപീകരിച്ചു. തീവ്രവാദത്തിനു ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്കു ധനസഹായം നൽകുക തുടങ്ങിയവയ്ക്കെതിരായ പ്രവർത്തനങ്ങളും ഈ ഏജൻസിയാണ് കൈകാര്യം ചെയ്യുക. നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്ന ആന്റി മണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു പുതിയ ഏജൻസിയെ രൂപീകരിച്ചു. തീവ്രവാദത്തിനു ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്കു ധനസഹായം നൽകുക തുടങ്ങിയവയ്ക്കെതിരായ പ്രവർത്തനങ്ങളും ഈ ഏജൻസിയാണ് കൈകാര്യം ചെയ്യുക.

നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്ന ആന്റി മണി ലോണ്ടറിങ് ആൻഡ് കൗണ്ടറിങ് ദ് ഫിനാൻസിങ് ഓഫ് ടെററിസം എന്ന എക്സിക്യൂട്ടീവ് സംഘത്തിലെ സെക്രട്ടറി ജനറൽ ഹാമിദ് അൽ സാബി ഉൾപ്പെടെ എല്ലാ ജീവനക്കാരെയും പുതിയ ഏജൻസിയിലേക്കു മാറ്റി നിയമിച്ചു. യുഎഇ മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണിത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സെൻട്രൽ ബാങ്ക് ഗവർണറും എൻഎംഎൽസിഎഫ്ടിസി ചെയർമാനുമായ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.

ADVERTISEMENT

അത്തരം പ്രവർത്തനങ്ങളുടെ അപകടസാധ്യതകൾ കണ്ടെത്തുകയും ഫലപ്രദമായി നേരിടുകയും ചെയ്യുക എന്നതാണ് പുതിയ ഏജൻസിയുടെ ഉത്തരവാദിത്തം. ഇക്കാര്യത്തിൽ ദേശീയ, രാജ്യാന്തര ഏകോപനവും സഹകരണവും മെച്ചപ്പെടുത്തുക, ധനകാര്യ കർമസമിതി സജീവമാക്കുക, വിവിധ രാജ്യങ്ങളുമായി ചേർന്ന് ഭീകരവാദത്തിനെതിരെ കൈകോർക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന പ്രവർത്തനങ്ങൾ. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി അബുദാബി ജുഡീഷ്യൽ വകുപ്പിനു കീഴിൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിൽ പ്രത്യേക കോടതികളുണ്ട്. നിയമലംഘകർക്ക് 50,000 മുതൽ 50 ലക്ഷം ദിർഹം വരെയാണ് പിഴ.

English Summary:

UAE anti-money laundering operations to be handled by new agency