പൊതുമാപ്പ്: പാസ്പോർട്ട് കാലപരിധി ഒരു മാസം മതി; 6 മാസമെന്ന നിബന്ധനയിൽ ഇളവ്
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പാസ്പോർട്ടിന്റെ സാധുത 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമാക്കി കുറച്ചു. ഇനി മുതൽ ഒരു മാസ കാലപരിധിയുള്ള പാസ്പോർട്ട് ഉള്ളവർക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നൂറുകണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. നേരത്തെ 6 മാസമെങ്കിലും കാലപരിധിയുള്ള പാസ്പോർട്ട് ഉള്ളവർക്കേ പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അനുമതി ഉണ്ടായിരുന്നുള്ളൂ.
പലരും പാസ്പോർട്ട് പുതുക്കാൻ വിവിധ രാജ്യങ്ങളിലെ എംബസികളിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കാലതാമസം നേരിടുകയാണ്. ഇതു മനസ്സിലാക്കിയാണ് ഐസിപി ഇളവ് നൽകുന്നത്. രണ്ടു മാസത്തെ പൊതുമാപ്പ് കാലയളവിനിടയിൽ നിയമലംഘകരായ മുഴുവൻ പേർക്കും രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ ഉള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യം. പുതിയ ഇളവിലൂടെ കൂടുതൽ പേർക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകുമെന്ന്
ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. പാസ്പോർട്ട് പുതുക്കുന്നതിലെ കാലതാമസം മൂലം പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണ് ഈ ഇളവ് എന്നും പറഞ്ഞു. 2 മാസ കാലയളവുണ്ടെങ്കിലും നിയമലംഘകർ അവസാന നിമിഷത്തേക്കു കാത്തുനിൽക്കാതെ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
വിവരങ്ങൾക്ക് 024955555
600522222