യുഎഇയിലെ നാല് സൈനികർ അപകടത്തിൽ മരിച്ചു; 9 പേർക്ക് പരുക്ക്
രാജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബുദാബി∙ രാജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ( 24) വൈകീട്ട് നടന്ന സംഭവത്തിൽ ഒന്‍പത് പേർക്ക് പരുക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു.
ധീര സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ സായുധസേനയിലെ നാല് അംഗങ്ങളും ഒരു ബഹ്‌റൈൻ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
കേണൽ മുഹമ്മദ് അൽ മൻസൂരി, അണ്ടർസെക്രട്ടറി 1 മുഹമ്മദ് അൽ ഷംസി, അണ്ടർസെക്രട്ടറി 1 ഖലീഫ അൽ ബലൂഷി, കോർപ്പറൽ സുലൈമാൻ അൽ ഷെഹി എന്നിവർ സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനുമുള്ള ചുമതലകൾ നിർവഹിക്കുമ്പോഴായിരുന്നു ആക്രമണം