കുട്ടികളെ ലക്ഷ്യം വച്ചുള്ള സൈബര്‍ ചൂഷണം; പോരാട്ടം കടുപ്പിച്ച് കുവൈത്ത്
കുവൈത്ത്‌സിറ്റി ∙ കുട്ടികളെ കബളിപ്പിക്കുന്ന സൈബര്‍ ചൂഷണത്തിനെതിരെ പോരാട്ടം ശക്തമാക്കി കുവൈത്ത്. ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിംഗിനെ എങ്ങനെ ചെറുക്കാം,വഞ്ചനാപരമായ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഇരയാകുന്ന പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്

കുവൈത്ത്‌സിറ്റി ∙ കുട്ടികളെ കബളിപ്പിക്കുന്ന സൈബര്‍ ചൂഷണത്തിനെതിരെ പോരാട്ടം ശക്തമാക്കി കുവൈത്ത്. വഞ്ചനാപരമായ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഇരയാകുന്ന പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് മീഡിയ ആണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമയിട്ടാണ് അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചത്. പ്രൈമറി - മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ള ചൂഷണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വ്യാപകമാണ്. ചില ഓണ്‍ലൈന്‍ വിഡിയോ ഗെയിമുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കുവാന്‍ പല രക്ഷിതാക്കള്‍ക്കും കഴിയുന്നില്ല.
കുട്ടികളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ മാതാപിതാക്കളുടെ അശ്രദ്ധയാണ് ഇതില്‍ ഏറ്റവും പ്രധാനം. ചൂഷകരെ കണ്ടെത്തുക എന്നത് ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയാണ്. എന്നാല്‍, ഇതിലെ പ്രാഥമിക ഉത്തരവാദിത്തം കുടുംബത്തിന് ആണന്ന് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ നാസര്‍ അബു സാലിക് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ വിവിധതരത്തിലുള്ള തട്ടിപ്പ്, അപകീര്‍ത്തികരമായ നിരവധി കേസുകളുമാണ് മന്ത്രാലയം കൈകാര്യം ചെയ്തത്. സഹായം ആവശ്യമുള്ളവര്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിലെ 97283939 വാട്ട്‌സാപ്പ് നമ്പറിലോ, അല്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ (@ECCCD) വഴിയോ ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചു.
∙ ഓണ്‍ലൈന്‍ വഴി ആയുധകച്ചവടം
വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് സൈബര്‍ ഇടങ്ങളില്‍ ആയുധ വ്യപാരം നടത്തിവന്നിരുന്ന ആളെ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.