കേബിള്‍ തകരാര്‍; കുവൈത്തില്‍ 30% ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
വിച്ഛേദിക്കപ്പെട്ട 'ഫാല്‍ക്കണ്‍' കേബിള്‍ തകരാര്‍ പരിഹരിച്ച് വരുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

കുവൈത്ത്‌സിറ്റി ∙ വിച്ഛേദിക്കപ്പെട്ട 'ഫാല്‍ക്കണ്‍' കേബിള്‍ തകരാര്‍ പരിഹരിച്ച് വരുന്നതായി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.
കുവൈത്ത് - സൗദി അറേബ്യയിലെ അതിര്‍ത്തി പ്രദേശമായ അല്‍ - ഖോബാര്‍ ഭാഗത്ത് കടലിനടിയിലാണ് കേബിള്‍ മുറിഞ്ഞ് തകരാര്‍ സംഭവിച്ചത്. തകരാറിനെ തുടര്‍ന്ന് കുവൈത്തിലെ ഇന്റര്‍നെറ്റ് സേവനം മന്ദഗതിയിലായിട്ടുണ്ട്. ഇന്നലെയാണ് തകരാര്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെ 30 ശതമാനം തകരാര്‍ പരിഹരിച്ചതായ് സിട്ര അറിയിച്ചിട്ടുണ്ട്. 24-മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജിസിഎക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്തര്‍ദേശീയ സബ് മറൈന്‍ കേബിളാണ് ഫാല്‍ക്കണ്‍.