പരുക്കേറ്റ സൈനികരെ സന്ദർശിച്ച് ദുബായ് കിരീടാവകാശി
അബുദാബി∙ രാജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ 9 സൈനികരെ ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സായിദ് സൈനിക ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തിൽ 4 സൈനികർ മരിച്ചിരുന്നു. ഇവരിൽ 2 പേരുടെ മൃതദേഹം ഇന്നലെ വൈകിട്ട് അജ്മാനിൽ

അബുദാബി∙ രാജ്യത്ത് കർത്തവ്യനിർവഹണത്തിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ 9 സൈനികരെ ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സായിദ് സൈനിക ആശുപത്രിയിൽ സന്ദർശിച്ചു. അപകടത്തിൽ 4 സൈനികർ മരിച്ചിരുന്നു. ഇവരിൽ 2 പേരുടെ മൃതദേഹം ഇന്നലെ വൈകിട്ട് അജ്മാനിൽ സംസ്കരിച്ചു. മരിച്ചവരുടെ കുടുംബത്തെ ഷെയ്ഖ് ഹംദാൻ അനുശോചനം അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
സായുധ സേനയിലെ ധീരന്മാരുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങൾ എന്നും നമ്മുടെ ഹൃദയത്തിലും മനസ്സിലും നിലനിൽക്കും. യുഎഇയുടെ പുരോഗതിയും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ അവർ അർപ്പണബോധത്തോടെ പ്രവർത്തിച്ചു.രാഷ്ട്രത്തിനായുള്ള ഉദാത്ത സേവനത്തിന് അവർ മാതൃകയായി തുടരുന്നുവെന്നും ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു.
ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. 24 ന് വൈകീട്ട് നടന്ന സംഭവത്തിൽ ഒന്‍പത് പേർക്ക് പരുക്കേറ്റിരുന്നു. ഇവർ ചികിത്സയിൽ തുടരുകയാണ്.