നടനും സംവിധായകനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ.
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ.
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ.
ദുബായ് ∙ ഏറെക്കാലം യുഎഇയിൽ മാധ്യമപ്രവർത്തകനായിരുന്ന ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവിന് യുഎഇ ഗോൾഡൻ വീസ. ഇതിനായി സർക്കാർ നടപടികൾ പൂർത്തീകരിച്ച ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം പത്ത് വർഷത്തെ വീസ ഏറ്റുവാങ്ങി. സ്വദേശി പൗരപ്രമുഖനും യുഎഇ ഫെഡറൽ യൂത്ത് കൗൺസിൽ അംഗവുമായ സഈദ് അലി അൽ കഅബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അന്തരിച്ച സംവിധായകൻ ജോൺ ഏബ്രഹാമിന്റെ പ്രശസ്തമായ അമ്മ അറിയാൻ (1986) എന്ന ചിത്രത്തില്‍ നായകവേഷം ചെയ്താണ് വർഷങ്ങൾക്ക് മുൻപ് ജോയ് മാത്യു സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ചത്. പിന്നീട് നാടകമേഖലയിലും പുസ്തകപ്രസാധക രംഗത്തും സജീവമായിരുന്നു. തുടർന്ന് യുഎഇയിലെത്തി വിവിധ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഷട്ടർ (2012) എന്ന ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചായിരുന്നു കോഴിക്കോട് സ്വദേശിയായ ജോയ് മാത്യുവിന്റെ സിനിമാ രംഗത്തേയ്ക്കുള്ള പുനഃപ്രവേശനം. അഭിനയരംഗത്ത് കൂടി സജീവമാവുകയും അങ്കിൾ, ചാവേർ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ചെയ്തു. ഒട്ടേറെ നാടകങ്ങളും പ്രവാസ ലോകത്തെ അനുഭവക്കുറിപ്പുകളായ പൂനാരങ്ങയുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നേരത്തെ മലയാളം ഉൾപ്പെടെ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരങ്ങളെല്ലാം ഗോൾഡൻ വീസ നേടിയത് ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു.