സ്വദേശിവല്‍ക്കരണം: ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍
കുവൈത്ത്‌സിറ്റി ∙ ജല-വൈദ്യുതി മന്ത്രാലയത്തില്‍ (MEW)കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 1,133 സ്വദേശികളെ നിയമിച്ചു.

കുവൈത്ത്‌സിറ്റി ∙ ജല-വൈദ്യുതി മന്ത്രാലയത്തില്‍ (MEW)കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 1,133 സ്വദേശികളെ നിയമിച്ചു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സാങ്കേതിക-ഭരണ മേഖലകളിലാണ് ഇവരെ നിയമിച്ചത്. ഇതോടെ 97.06 ശതമാനം ജീവനക്കാരും കുവൈത്ത് സ്വദേശികളാണ്. മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍ സ്വദേശികളാണ്. ഓഗസ്റ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 840 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഇത് 97.05 ശതമാനം ആയിരുന്നു. 34,395 ജീവനക്കാരില്‍ 862 വിദേശികള്‍ ജോലി ചെയ്തിരുന്നു. 22 വിദേശികളുടെ കുറവാണ് കഴിഞ്ഞ എട്ടു മാസങ്ങളില്‍ ഉണ്ടായിട്ടുള്ളത്.