‘സേവനങ്ങളെല്ലാം സൗജന്യം; അവസരം പാഴാക്കരുത്’
യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു.
യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു.
യുഎഇയിൽ പ്രാബല്യത്തിലുള്ള പൊതുമാപ്പ് ആവശ്യങ്ങൾക്കായി 4000-ത്തിലേറെ ഇന്ത്യൻ അപേക്ഷകർ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചതായി കോൺസൽ ജനറൽ സതീഷ് കുമാർ ശിവ പറഞ്ഞു.
ദുബായ് ∙ യുഎഇയിൽ അനധികൃത താമസക്കാരായ മുഴുവൻ ഇന്ത്യക്കാർക്കും പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങളും ഇന്ത്യൻ കോൺസുലേറ്റിൽ ലഭിക്കും. വീസ കാലാവധി കഴിഞ്ഞവർക്ക് രേഖകൾ നിയമാനുസൃതമാക്കുന്നതിനൊപ്പം രാജ്യം വിടുന്നതിനുള്ള എക്സിറ്റ് പാസ് വരെ കോൺസുലേറ്റിൽ ലഭിക്കും. ആമർ, ടൈപ്പിങ് സെന്ററുകളിൽ ലഭിക്കുന്ന സേവനങ്ങളും കോൺസുലേറ്റിൽ ഒരുക്കി.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയും ശനിയാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്കു 3 വരെയും ഞായറാഴ്ചകളിൽ ആവശ്യാനുസരണവും സേവനം ലഭിക്കും.
ഇന്ത്യക്കാർ പൊതുമാപ്പ് സേവനങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റിൽ മാത്രം വന്നാൽ മതി. സന്ദർശക വീസക്കാർക്ക് ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് ബയോമെട്രിക്സ് എടുക്കാൻ മാത്രം ജിഡിആർഎഫ്എയുടെ അവീർ സെന്ററിൽ പോയാൽ മതി.
ഇതിനകം 4000 പേർ പൊതുമാപ്പ് സേവനങ്ങൾക്ക് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയതായി കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ പറഞ്ഞു. ഇതിൽ 900 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകി. 600 പേർക്ക് ഹ്രസ്വകാല പാസ്പോർട്ടും ലഭ്യമാക്കി.
500 പേർ എക്സിറ്റ് പെർമിറ്റും നേടി. നാട്ടിലേക്കു പോകുന്നവർക്ക് എയർ ഇന്ത്യ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകുന്നുണ്ട്.
എയർ ഇന്ത്യയുടെ പ്രത്യേക കൗണ്ടർ കോൺസുലേറ്റ് ഹാളിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റ് നിരക്കിൽ എയർ ഇന്ത്യ 25% ഇളവ് നൽകുന്നുണ്ട്. നിവൃത്തിയില്ലാത്തവർക്ക് സൗജന്യമായി ടിക്കറ്റ് നൽകുന്നതിനുള്ള സൗകര്യവും കോൺസുലേറ്റ് ഒരുക്കി.
സേവനങ്ങൾക്ക്
∙ 4 ഹെൽപ് ഡെസ്ക്
4 ഹെൽപ് ഡെസ്ക്കുകളാണ് കോൺസുലേറ്റിൽ പ്രവർത്തിക്കുന്നത്. ആദ്യ ഡെസ്ക്കിൽ അപേക്ഷകരെ സ്വീകരിക്കും. അവരുടെ ആവശ്യം മനസിലാക്കും. പൊതുമാപ്പിന് അർഹരാണോ എന്നു പരിശോധിക്കും. വീസ കാലാവധി കഴിഞ്ഞതും ഓവർ സ്റ്റേയുമായി ബന്ധപ്പെട്ടവർക്കുമാണ് പൊതുമാപ്പിന് അർഹത.
ക്രിമിനൽ കേസ്, സാമ്പത്തിക കുറ്റകൃത്യം, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുള്ളവർക്ക് പൊതുമാപ്പില്ല. പൊതുമാപ്പിന് അർഹരായവർക്കു രണ്ടാം ഡെസ്ക്കിൽ അപേക്ഷ പൂരിപ്പിക്കാനുള്ള സൗകര്യം ലഭിക്കും.
മൂന്നാം ഡെസ്ക്കിലാണ് ടൈപ്പിങ് സെന്റർ. ഹ്രസ്വകാല പാസ്പോർട്ട്, ലേബർ കരാർ റദ്ദാക്കൽ, ഒളിച്ചോടിയവരുടെ രേഖ നേരെയാക്കുക, ഇമിഗ്രേഷൻ റദ്ദാക്കൽ, ഒന്നിലധികം എമിറേറ്റ്സ് ഐഡി ഏകീകരിച്ചു നൽകൽ, രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായി ഫോട്ടോ എടുക്കാനുള്ള സൗകര്യം എന്നിവ ലഭിക്കും. നാലാം ഡെസ്ക്കിൽ എക്സിറ്റ് പെർമിറ്റ്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.
എമർജൻസി സർട്ടിഫിക്കറ്റ് 24 മണിക്കൂറിനുള്ള അപേക്ഷകർക്കു നൽകും. എല്ലാ സേവനങ്ങളും സൗജന്യമാണ്. ഹ്രസ്വകാല പാസ്പോർട്ടിന് ഫീസുണ്ട്. അപേക്ഷകർക്ക് ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ മടിയുള്ളവർക്കും, എന്തെങ്കിലും നടപടി ഭയക്കുന്നവർക്കും ഇന്ത്യൻ കോൺസുലേറ്റിൽ എത്താം. എല്ലാ നടപടികളും കോൺസുലേറ്റിൽ തന്നെ പൂർത്തിയാക്കാം.