പലസ്തീൻ പ്രശ്നപരിഹാരം; യുഎൻ രക്ഷാസമിതി പരാജയമെന്ന് സൗദി മന്ത്രി
റിയാദ് ∙ മധ്യപൂർവദേശത്തെ പ്രതിസന്ധി നിയന്ത്രിക്കാനും ഇസ്രയേൽ-പലസ്തീൻ സംഘർഷം തടയാനും യുഎൻ രക്ഷാസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു.

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലും പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിലും രക്ഷാസമിതി തികഞ്ഞ പരാജയമാണെന്ന് ന്യൂയോർക്കിൽ നടന്ന രക്ഷാസമിതി യോഗത്തിൽ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഒക്‌ടോബർ മുതൽ കൊണ്ടുവന്ന 10 പ്രമേയങ്ങളിൽ ആറും വീറ്റോ ചെയ്തു. അംഗീകരിച്ച പ്രമേയങ്ങളിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
പലസ്തീനിൽ ദ്വിരാഷ്ട്രം നടപ്പാക്കാൻ രാജ്യാന്തര സഖ്യം ആരംഭിക്കുന്നതായും മന്ത്രി വെളിപ്പെടുത്തി. അറബ് ഇസ്‌ലാമിക രാജ്യങ്ങളെയും യൂറോപ്യൻ യൂണിയനെയും നോർവയെയും ഉൾപ്പെടുത്തി ദ്വിരാഷ്ട്ര പരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.