ഒക്ടോബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറയും
ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില കുറയും.
ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില കുറയും.
ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില കുറയും.
ദുബായ് ∙ യുഎഇയിൽ ഒക്ടോബറിൽ പെട്രോൾ, ഡീസൽ വില കുറയും. ഈ മാസത്തേക്കാളും ലിറ്ററിന് 24 ഫിൽസാണ് പെട്രോളിന് കുറയുക. ഡീസലിന് 72 ഫിൽസും. രാജ്യാന്തരതലത്തിൽ ക്രൂഡോയിലിന് വിലക്കുറവ് വന്ന സാഹചര്യത്തിൽ യുഎഇ ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ(ചൊവ്വ) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
പെട്രോൾ സൂപ്പർ 98 ലിറ്ററിന് നാളെ മുതൽ 2.66 ദിർഹം നൽകിയാൽ മതി. സെപ്റ്റംബറിൽ ലിറ്ററിന് 2.90 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലിറ്ററിന് 2.54 ദിർഹം(സെപ്റ്റംബറിൽ ലിറ്ററിന് 2.78 ദിർഹം). ഇ പ്ലസ് 91 ലിറ്ററിന് 2.47 ദിർഹം (2.71 ദിർഹം). ഡീസല്‍ ലിറ്ററിന് 2.6 ദിർഹം നൽകണം. നിലവിൽ ഇത് 2.78 ദിർഹമാണ്. കഴിഞ്ഞ മാസത്തേക്കാളും ലിറ്ററിന് 72 ദിർഹമാണ് ഒറ്റയടിക്ക് കുറഞ്ഞത്.
രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്. സെപ്റ്റംബറിൽ ആഗോള എണ്ണവില താഴ്ന്ന നിലയിൽ തുടരുന്നതിനാൽ ഒക്ടോബറിൽ പെട്രോൾ വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ശക്തമായ വിതരണം, സൗദി ഉൽപാദനം വർധിപ്പിക്കാൻ ആലോചിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ തുടങ്ങിയ ഒന്നിലേറെ ഘടകങ്ങൾ കാരണം ബ്രെൻ്റ് ഓയിൽ വില ഓഗസ്റ്റിൽ ബാരലിന് 78.63 ഡോളറായിരുന്നുവെങ്കിൽ സെപ്റ്റംബറിൽ ബാരലിന് ശരാശരി 73 ഡോളറാണ്.
ബാരലിന് 100 ഡോളർ എന്ന ലക്ഷ്യം ഉപേക്ഷിച്ച് ഉൽപാദനം വർധിപ്പിക്കാൻ സൗദി പദ്ധതിയിടുന്നു എന്ന വാർത്തയെത്തുടർന്ന് കഴിഞ്ഞ ആഴ്ച രണ്ട് ദിവസത്തിനുള്ളിൽ എണ്ണയ്ക്ക് 4 ശതമാനത്തിലധികം നഷ്ടം സംഭവിച്ചു. 2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി അവയെ ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്കുകൾ പുതുക്കുന്നു. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ യുഎഇയുടെ ഇന്ധനവില കമ്മിറ്റി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.