അൽ ബഹ ∙ 'മാതളനാരങ്ങ നഗരം' അൽ ബഹയുടെ പുതിയ നിക്ഷേപ കേന്ദ്രമായി മാറുന്നു.

അൽ ബഹ ∙ 'മാതളനാരങ്ങ നഗരം' അൽ ബഹയുടെ പുതിയ നിക്ഷേപ കേന്ദ്രമായി മാറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ ബഹ ∙ 'മാതളനാരങ്ങ നഗരം' അൽ ബഹയുടെ പുതിയ നിക്ഷേപ കേന്ദ്രമായി മാറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽ ബഹ ∙ 'മാതളനാരങ്ങ നഗരം' അൽ ബഹയുടെ പുതിയ നിക്ഷേപ കേന്ദ്രമായി മാറുന്നു. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം പ്രഖ്യാപിച്ച നിക്ഷേപ പദ്ധതി വിഷൻ 2030 ന് അനുസൃതമായി അൽ ബഹയെ മാതള കൃഷിയുടെ ഒരു സുപ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള നീക്കം പുരോഗമിക്കുകയാണ്. 

പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും  കാർഷിക സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ സഹായിക്കും. 1.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് 'മാതളനാരങ്ങ നഗരം' മെന്ന് അൽ ബഹ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ ഫഹദ് ബിൻ മിഫ്താ അൽ സഹ്‌റാനി വിശദീകരിച്ചു. സംരംഭത്തിന്റെ ഭാഗമായി പ്രാദേശിക ജനിതക ശേഖരം ഉപയോഗിച്ച് മരങ്ങൾ നടുന്നതിനും സ്ഥിരമായ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നഴ്സറി സ്ഥാപിക്കുന്നതിന് മാതളനാരക സഹകരണ സംഘത്തിന് 7,000 ചതുരശ്ര മീറ്റർ സ്ഥലം അനുവദിച്ചു.

ചിത്രം: എസ്‌പിഎ.
ADVERTISEMENT

അൽ ബഹയിലെ  പ്രധാന കാർഷിക ഉൽപന്നമാണ് മാതളനാരങ്ങകൾ. മികച്ച ഗുണനിലവാരത്തിനും പോഷക ഗുണങ്ങൾക്കും പേരുകേട്ടതാണിത്.

ചിത്രം: എസ്‌പിഎ.

നഗരത്തിലെ വാർഷിക മാതളനാരങ്ങ ഉത്സവം പഴങ്ങൾ പ്രചരിപ്പിക്കുന്നതിലും സന്ദർശകരെ ആകർഷിക്കുന്നതിലും കർഷകർക്ക് വിപണന വേദി പ്രദാനം ചെയ്യുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള മാതളനാരങ്ങയുടെ മികച്ച നിർമ്മാതാവെന്ന നിലയിൽ അൽ ബഹയുടെ പ്രശസ്തി ഉറപ്പിക്കുന്നതിന് ഉത്സവം അവിഭാജ്യമാണെന്ന് അൽ സഹ്‌റാനി വ്യക്തമാക്കി. ഈ പ്രദേശം പ്രതിവർഷം 1,581 ടൺ മാതളനാരങ്ങ ഉത്പാദിപ്പിക്കുന്നുണ്ട്.

English Summary:

Pomegranate City, a new investment destination in Al-Baha